പോത്തന്‍കോട് : മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി.സ്കൂളില്‍ ജൂണ്‍ 19 ന് ആരംഭിച്ച വായനാ മാസാചരണ പരിപാടികള്‍ വിജയകരമായി സമാപിച്ചു.
ചടങ്ങിന്‍റെ ഉത്ഘാടനവും, അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുമ ഇടവിളാകം നിര്‍വ്വഹിച്ചു.
പി.റ്റി.എ. പ്രസിഡന്‍റ് രാധികാ മനോജ് അദ്ധ്യക്ഷത വഹിച്ചു. സീഡ് പ്രവര്‍ത്തനോത്ഘാടനവും, സ്കൂള്‍ പത്രം പ്രകാശനവും, വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
എസ്.എം.സി. ചെയര്‍മാന്‍ എം.എച്ച്. സുലൈമാന്‍, എം.പി.റ്റി.എ. പ്രസിഡന്‍റ് നാസില, എസ്.ആര്‍.ജി. കണ്‍വീനര്‍ സിമി. എ. തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് സെല്‍വിയാ. ജെ. സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സുജ. കെ.എല്‍. കൃതജ്ഞതയും പറഞ്ഞു.