നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകനും, മെട്രോ വാർത്ത ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന അന്തരിച്ച ആർ ഗോപീകൃഷ്ണൻ സ്മരണാഞ്ജലി സംഘടിപ്പിച്ചു.
കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സാമൂഹിക പ്രവർത്തകൻ പുലിപ്പാറ വിനോദ് ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് അഡ്വക്കറ്റ് ബാബുലു മുഖ്യപ്രഭാഷണം നടത്തി.
മഞ്ച പ്രമോദ്, പി. അബ്ദുൽസലാം, സാബു എൻ,ഷിബു എ, അഫ്സൽ പത്താംകല്ല്, ഹബീബ ബീവി എച്ച്,എ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.