സൂര്യനും നശിക്കും; അവശേഷിക്കുന്ന കാലയളവ് കണക്കാക്കി യൂറോപ്യന്‍ സ്‍പേയ്സ് ഏജന്‍സി

0

സൂര്യന്‍ അതിന്റെ ആയുസിന്റെ പകുതി എത്തിയിരിക്കുകയാണെന്ന മുന്നറിയിപ്പ് കൂടി നല്‍കുന്നുണ്ട് യൂറോപ്യന്‍ സ്‍പേസ് ഏജന്‍സി.ഗയ സ്‍പേസ്ക്രാഫ്റ്റില്‍ നിന്നുള്ള ഡേറ്റ ഉദ്ധരിച്ചാണ് സ്‍പേസ് ഏജന്‍സി സൂര്യന്റെ ആയുസ് സംബന്ധിച്ച്‌ പറയുന്നത്.സൂര്യന് 450 കോടി വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. നിരന്തരമായ അണു സംയോജന (ന്യൂക്ലിയര്‍ ഫ്യൂഷന്‍) പ്രക്രിയയിലൂടെ സൂര്യനില്‍ നിന്നുണ്ടാകുന്ന ഊര്‍ജമാണ് ഭൂമിയിലെ ജീവന്‍ നിലനിര്‍ത്തുന്നത്. സൂര്യന്‍ ക്രമേണ നശിക്കുകയാണെന്നാണ് സ്‍പേസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 500 കോടി വര്‍ഷത്തെ ആയുസു കൂടിയാണ് സൂര്യന് പ്രതീക്ഷിക്കാനാകുക എന്ന് സ്‍പേസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.ഹൈഡ്രജന്റെ അളവ് കുറയുന്നത് സൂര്യനെ ബാധിക്കുമെന്നാണ് പ്രവചനം. സൂര്യന്റെ അകക്കാമ്ബ് കൂടുതല്‍ ചുരുങ്ങുകയും പുറം വികസിക്കുകയും ചുവപ്പ് നിറം കൂടിക്കൂടി വരികയും ചെയ്യും.ഹൈഡ്രജന്റെയും ഹീലിയത്തിന്റെ കുറവ് സൂര്യന്റെ അന്ത്യത്തിലേക്ക് നയിക്കും. ഒടുവില്‍ തണുത്തുറഞ്ഞ് സൂര്യനും കഥാവശേഷമാകുമെന്നാണ് യൂറേപ്യന്‍ സ്‍പേസ് ഏജന്‍സി പറയുന്നത്.

You might also like
Leave A Reply

Your email address will not be published.