പത്ത് കുട്ടികളെ പ്രസവിച്ചാല്‍ പന്ത്രണ്ട് ലക്ഷം രൂപ കൈയില്‍ കിട്ടും

0

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിനാണ് രാജ്യത്തെ സ്ത്രീകള്‍ക്ക് ഇത്തരത്തിലൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.രാജ്യത്ത് ജനസംഖ്യ വന്‍തോതില്‍ കുറഞ്ഞുവരുന്നത് തടയാനാണ് സോവിയറ്റ് കാലത്ത് നല്‍കിയിരുന്ന ഓഫര്‍ വീണ്ടും നല്‍കാന്‍ പുട്ടിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ തന്നെ ജനസംഖ്യ കുറവായിരുന്ന റഷ്യയെ കൊവിഡ് മഹാമാരിയും യുക്രെയിന്‍ യുദ്ധവും കൂടുതല്‍ കുഴപ്പത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഇങ്ങനെ പോവുകയാണെങ്കില്‍ ആവശ്യമായ പട്ടാളക്കാരെ നിയമിക്കാന്‍പോലും രാജ്യം കഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കൊവിഡ് മഹാമാരിയില്‍ എത്രപേര്‍ മരിച്ചുവെന്ന് വ്യക്തമല്ലെങ്കിലും യുക്രെയിന്‍ യുദ്ധത്തില്‍ അമ്ബതിനായിരത്തിനടുത്ത് സൈനികര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.പത്ത് കുട്ടികളെ ജനിപ്പിക്കാം എന്നുപറഞ്ഞ് എത്തുന്നവര്‍ക്കൊക്കെ പണം കിട്ടുമെന്ന് കരുതിയെങ്കില്‍ തെറ്റി. ഒമ്ബത് കുട്ടികള്‍ പ്രശ്നമൊന്നുമില്ലാതെ ജീവിച്ചിരിക്കുന്നു എന്ന് തെളിവ് നല്‍കുന്നവര്‍ക്ക് പത്താമത്തെ കുട്ടിയുടെ ഒന്നാമത്തെ ജന്മദിനത്തിലാണ് പണം നല്‍കുക. ഇത്തരക്കാര്‍ക്ക് അപ്പോള്‍ത്തന്നെ പണം നല്‍കാനാണ് തീരുമാനം. എന്നാല്‍ പുട്ടിന്റെ തീരുമാനത്തെ ആന മണ്ടത്തരം എന്നാണ് ജനസംഖ്യാ വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്നത്. പത്ത്കുട്ടികളെ വളര്‍ത്താന്‍ പന്ത്രണ്ട് ലക്ഷം രൂപ മതിയാവില്ല എന്നതുതന്നെ പ്രധാന കാരണം. കൂടുതല്‍ കുട്ടികളെ വളര്‍ത്തേണ്ടിവരുന്നതോടെ ജനങ്ങള്‍ കൂടുതല്‍ കടക്കെണിയിലാവുമെന്നും അത് ഇപ്പോഴുള്ളതിനെക്കാള്‍ വലിയ മറ്റ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും അവര്‍ പറയുന്നു.സോവിയറ്റ് കാലത്ത് ഒരുകുടുംബത്തിന് ജീവിക്കാന്‍ വേണ്ടതെല്ലാം ഭരണകൂടം തന്നെ നല്‍കുമായിരുന്നു. എന്നാല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് തരിപ്പണമായതോടെ ഇതെല്ലാം സുന്ദരമായ ഓര്‍മ്മകള്‍ മാത്രമായി. കമ്യൂണിസ്റ്റ് ഭരണം തകര്‍ന്നതിനുശേഷം ജീവിക്കാന്‍വേണ്ടി റഷ്യന്‍ സ്ത്രീകളും മറ്റുരാജ്യങ്ങളില്‍ ശരീരം വില്‍ക്കാന്‍ തയ്യാറാകുന്ന അവസ്ഥപോലുമുണ്ടായിരുന്നു. ഇപ്പോള്‍ ആ അവസ്ഥയ്ക്ക് കുറേയേറെ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും യുക്രെയിന്‍ യുദ്ധവും തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഉപരോധവും സ്ഥിതിഗതികള്‍ രൂക്ഷമാക്കിയിട്ടുണ്ട്. ജനസംഖ്യ വര്‍ദ്ധിപ്പിക്കേണ്ടത് റഷ്യക്ക് ആവശ്യമാണെങ്കിലും അതിന് ജനങ്ങള്‍ക്ക് ഭാരമാകാതെയുള്ള മറ്റ് വഴികള്‍ കണ്ടെത്തണമെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്.

You might also like

Leave A Reply

Your email address will not be published.