ഖത്തർ ഐ സി എഫ് ദോഹ സെൻട്രൽ കമ്മിറ്റി നടത്തിയ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

0

ഐ സി എഫ് ദോഹ സെൻട്രൽ കമ്മിറ്റി നടത്തിയ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപേർ പങ്കെടുത്ത മത്സരത്തിൽ നജഫുദീൻ ടി കെ മൻസൂറ ഒന്നാം സ്ഥാനം നേടി. മുഹമ്മദ് ഹനീഫ അൽഖോർ , ഷിറിൻ ഷബീർ അൽവഅബ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ഇന്നലെ ഓൺലൈനിൽ നടന്ന ചടങ്ങിൽ ഐ സി എഫ് ഖത്തർ നാഷണൽ ജനറൽ സെക്രട്ടറി ഡോക്ടർ ബഷീർ പുത്തൂപ്പാടം ആണ് വിജയികളെ പ്രഖ്യാപിച്ചത്.

ഒന്നാം സ്ഥാനം നേടിയ നജഫുദീൻ മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശിയാണ്. ഖത്തറിൽ ഹമദ് ഹോസ്പിറ്റലിൽ ക്ലാർക്ക് ആയി ജോലി ചെയ്യുന്നു. നേരത്തെ സാഹിത്യോത്സവുകളിലും ക്യാമ്പസ് ക്വിസ് മത്സരങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഫാറൂഖ് കോളേജ് സ്വദേശിയായ മുഹമ്മദ് ഹനീഫ ഖത്തർ ഗ്യാസിൽ എൻജിനീയർ ആണ്. നേരത്തെ IEC ഖത്തർ നടത്തിയ ക്വിസ് മത്സരങ്ങളിലും രിസാല വിജ്ഞാന പരീക്ഷയിലും വിജയി ആയിട്ടുണ്ട്.

‘സ്വാതന്ത്ര്യം തന്നെ ജീവിതം’ എന്ന പ്രമേയത്തിൽ ഐ സി എഫ് ഇന്റർനാഷണൽ പ്രഖ്യാപിച്ച സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ക്വിസ് മത്സരം നടന്നത്. നേരത്തെ നടന്ന സോഷ്യൽ ട്വീറ്റ് മത്സരത്തിൽ അബ്ദുൽ സലീം ബിൻമഹ്മൂദ് ഒന്നാം സ്ഥാനവും ജസീർ കെട്ടുങ്ങൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. സ്റ്റാറ്റസ് വിഡിയോ മത്സരത്തിൽ തഹാറ ഉമ്മർ വകറ , മുനാസ് സഖാഫി ബിൻ മഹ്‌മൂദ്‌ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി. ഐ സി എഫ് ദോഹ സെൻട്രൽ അഡ്മിൻ & പി ആർ വിഭാഗമാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്. വിജയികൾക്ക് ഐ സി എഫ് ദോഹ സെൻട്രൽ കമ്മിറ്റി സർട്ടിഫിക്കറ്റും സമ്മാനവും നൽകും.

You might also like

Leave A Reply

Your email address will not be published.