കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവ്വീസ് നടത്താൻ വിദേശ വിമാന കമ്പനികൾക്ക് അനുമതി നല്കണം – കുവാഖ് ജനറൽ ബോഡി യോഗം
ദോഹ : ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മ ആയ കുവാഖിന്റെ വാർഷിക ജനറൽ ബോഡി യോഗം ഐ സി സി മുംബൈ ഹാള്ളിൽ നടന്നു. പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആനന്ദജൻ സാമ്പത്തിക റിപ്പോർട്ടും യോഗത്തിന് മുമ്പാകെ അവതരിപിച്ചു. ഈ അടുത്ത നാളുകളിൽ നമ്മെ വിട്ടു പിരിഞ്ഞവർക്ക് ആദരാഞലികൾ അർപിച്ചു കൊണ്ടുള്ള അനുശോചന പ്രമേയം സഞ്ജയ് രവീന്ദ്രൻ അവതരിപിച്ചു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിദേശ വിമാന കമ്പനികൾക്ക് സർവ്വീസ് നടത്താനുള്ള അനുമതി നല്കണമെന്നും മറ്റു സമീപ വിമാനത്താവളങ്ങളെക്കാൾ കണ്ണൂരിലേക്ക് അധിക യാത്രാ നിരക്ക് ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കാനുള്ള നടപടികൾ കൈകൊള്ളണമെന്നും ഖത്തറിൽ നിന്ന് കൂടുതൽ ഫ്ലൈറ്റുകൾ ഷെഡ്യൂൾ ചെയ്യണമെന്നും ആവശ്യപെട്ടു കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാറുക്കൾക്കായുള്ള പ്രമേയം റിജിൻ പള്ളിയത്ത് അവതരിപിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുത്ത അംഗങ്ങളെ സ്ഥാപകാംഗം ശശിധരൻ പി വി യോഗത്തിന് പരിചയപെടുത്തി.
2022- 24 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ വിനോദ് വള്ളിക്കോൽ പരിചയപ്പെടുത്തി.
വാർഷിക യോഗത്തിനു വിനോദ് വള്ളിക്കോൽ സ്വാഗതവും അമിത്ത് രാമകൃഷ്ണൻ നന്ദിയും രേഘപെടുത്തി.
2022-24 വർഷത്തേക്കുള്ള ഭരണസമിതി
പ്രസിഡണ്ട് – മുഹമ്മദ് നൗഷാദ് അബു
വൈസ് പ്രസിഡണ്ട് – അമിത്ത് രാമകൃഷ്ണൻ, നിയാസ് ചിറ്റാലിക്കൽ
ജനറൽ സെക്രട്ടറി – വിനോദ് വള്ളിക്കോൽ
സെക്രട്ടറി – സഞ്ജയ് രവീന്ദ്രൻ
ട്രഷറർ- റിജിൻ പള്ളിയത്ത്
ജോ. ട്രഷറർ- ആനന്ദജൻ
കൾച്ചറൽ സെക്രട്ടറി- രതീഷ് മാത്രാടൻ
ജോ. കൾച്ചറൽ സെക്രട്ടറി- തേജസ് നാരായണൻ
നന്ദി
വിനോദ് വള്ളിക്കോൽ – ജനറൽ സെക്രട്ടറി, കുവാഖ്