മാതാവ് മകനെ സന്ദര്‍ശിക്കുവാന്‍ ചെന്നപ്പോള്‍ താമസിച്ചത് ഗാരേജിലായിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ടെക്സാസിലെ മസ്കിന്റെ വീട്ടിലെ സന്ദര്‍ശനത്തെക്കുറിച്ചാണ് മാതാവ് പറയുന്നത്. സ്പേസ് എക്സിന്റെ റോക്കറ്റ് സൈറ്റിന് സമീപത്തായിരുന്നു ഇത്, ‘നിങ്ങള്‍ക്ക് റോക്കറ്റ് സൈറ്റിന് സമീപം ഒരു ഫാന്‍സി വീട് ഉണ്ടാകില്ലെന്നാണ്.’ ഗാരേജില്‍ താമസിക്കുന്നതിനെ കുറിച്ച് മസ്കിന്റെ മാതാവിന്റെ വിശദീകരണം.അഭിമുഖത്തില്‍ അമ്ബത്തിയൊന്നുകാരനായ ലോക സമ്ബന്നന്‍ എലോണ്‍ മസ്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മാതാവ് വെളിപ്പെടുത്തി. ചൊവ്വയിലേക്ക് പോകാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും അവര്‍ പറഞ്ഞു. ചൊവ്വ പര്യവേഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുന്ന മസ്ക് അതിനായി തന്റെ ഭൗതിക ആസ്തികള്‍ മുഴുവന്‍ വില്‍ക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തനിക്ക് സ്വന്തമായി വീടില്ലെന്ന 2020 മേയ് മാസത്തിലെ മസ്കിന്റെ ട്വീറ്റും ഏറെ വൈറലായിരുന്നു.257.3 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള സ്പേസ് എക്സിന്റെ സ്ഥാപകനായ മസ്ക് വ്യത്യസ്തമായ ചിന്തകളാലും, പ്രവര്‍ത്തികളാലും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നാല്‍ തന്റെ മകന് മൂന്ന് വയസുള്ളപ്പോള്‍ തന്നെ ബുദ്ധിമാനാണെന്ന് മനസിലാക്കിയതായി മാതാവ് അവകാശപ്പെടുന്നു. അതിനാല്‍ ‘ജീനിയസ് ബോയ്’ എന്ന പേര് അവന് ഞങ്ങള്‍ നല്‍കിയെന്നും അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കാന്‍ മസ്ക് താത്പര്യം കാണിക്കുമായിരുന്നു. 1983ല്‍ മസ്ക് സ്വന്തമായി ഒരു കമ്ബ്യൂട്ടര്‍ ഗെയിം നിര്‍മ്മിച്ചുവെന്നും അക്കാലത്ത് കോഡിംഗിനെ കുറിച്ചുള്ള അറിവില്‍ മറ്റുള്ളവര്‍ അമ്ബരന്നെന്നും മസ്കിന്റെ മാതാവ് പറയുന്നു. മസ്കിന്റെ കുട്ടിക്കാലത്ത് കുടുംബം സാമ്ബത്തികമായി അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും അഭിമുഖത്തില്‍ വെളിപ്പെടുത്തുണ്ട്.