ദോഹ: 2017 ഒക്ടോബർ 31 ന് പ്രക്ഷേപണമാരംഭിച്ച, ഖത്തറിലെ ആദ്യ സ്വകാര്യ റേഡിയോ, റേഡിയോ മലയാളം 98.6 എഫ് എമ്മിന്റെ അഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. അൽഷർഖ് വിലേജ് റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ കസാകിസ്ഥാൻ എംബസിയിൽ നിന്നുള്ള കൊമേഴ്സ്യൽ അറ്റാഷെ അസമത് നമതോവ് കാംപയ്ൻ ഉദ്ഘാടനം ചെയ്തു. ഐസി ബി എഫ് പ്രസിഡന്റ് വിനോദ് നായർ, ഐ സി സി പ്രസിഡന്റ് പി.എൻ. ബാബുരാജ്, വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗിലു , ക്യുഎഫ് എം വൈസ് ചെയർമാൻ സഊദ് അൽ കുവാരി, കെ ബി എഫ് ജനറൽ സെക്രട്ടറി നിഹാദ് അലി, കെ ഇ സി പ്രസിഡന്റ് ഷരീഫ് ചിറക്കൽ തുടങ്ങിയവർ സംസാരിച്ചു. ക്യു എഫ് എം റേഡിയോ നെറ്റ് വർക്ക് വൈസ് ചെയർമാൻ കെ സി അബ്ദുൽ ലത്വീഫ് അധ്യക്ഷത വഹിച്ചു. സി ഇ ഒ അൻവർ ഹുസൈൻ ആമുഖ പ്രഭാഷണവും മാർക്കറ്റിംഗ് മാനേജർ നൗഫൽ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
റേഡിയോ ശ്രോതാക്കൾക്കുള്ള സൗജന്യ വിദേശ യാത്ര, സാഹസിക യാത്ര, ഇന്ത്യയിലും ഖത്തറിലുമുള്ള റിസോർട്ട് സ്റ്റേകേഷനുകൾ, ഐഫോണുകൾ, സ്മാർട് ഫോണുകൾ, ഐലന്റ് ട്രിപ്, ഹാംഗ്ഔട്ട് തുടങ്ങി 150,000 റിയാലിനു മുകളിൽ മൂല്യമുള്ള സമ്മാനങ്ങളുടെ പ്രഖ്യാപനവും
ചടങ്ങിൽ നടന്നു. മലയാളം റേഡിയോയുടെ ദീർഘകാല സഹകാരികളായ ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ, നസീം ഹെൽത് കെയർ, മലബാർ ഗോൾഡ് & ഡയമണ്ട്സ്, സൈതൂൻ റെസ്റ്റോറന്റ്സ്, ട്രൂത്ത് ഗ്രൂപ്പ്, ഗുഡ് വിൽ കാർഗോ, റഹീപ് മീഡിയ തുടങ്ങിയവരെ ‘സ്റ്റാർ പാർട്ട്നർ’ പദവി നൽകി ആദരിച്ചു. ദോഹയിലെ പ്രമുഖ സംരംഭകരും സീനിയർ മാനേജർമാരും ചടങ്ങിൽ പങ്കെടുത്തു.
إذاعـة فـلـيـالـم THE FIRST MALAYALAM BATAR SCH Malayalam ഖത്തർ മലയാളികളുടെ സ്വന്തം FM
End –
Contact: Noufal Abdurahman – 66406856