ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിക്കുകയാണ് മണി രത്‌നം ചിത്രമായ പിഎസ്-1

0

കഴിഞ്ഞയാഴ്ച തീയേറ്ററുകളില്‍ എത്തിയ ദിനം മുതല്‍ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം വാരിക്കൂട്ടുന്നത്.മൂന്ന് ദിവസം കൊണ്ട് 200 കോടി കളക്ഷന്‍ പൊന്നിയിന്‍ സെല്‍വന്‍ ബോക്‌സോഫീസില്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം സെപ്റ്റംബര്‍ 30നായിരുന്നു റിലീസിനെത്തിയത്. വിമര്‍ശകരുടെ പോലും ഇഷ്ടം പിടിച്ചുപറ്റാന്‍ പിഎസ് -1ന് കഴിഞ്ഞു. യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഫ്രാന്‍സ്, യുഎഇ എന്നിവിടങ്ങളിലും ചിത്രം വലിയ കുതിപ്പാണ് നടത്തുന്നതെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ ട്വീറ്റുകള്‍ സൂചിപ്പിക്കുന്നു.ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണെന്നതുകൊണ്ട് തന്നെ വലിയ താരനിരയാണ് പൊന്നിയിന്‍ സെല്‍വനിലുള്ളത്. ഐശ്വര്യറായ് ബച്ചന്‍, ചിയാന്‍ വിക്രം, തൃഷ, ജയംരവി, കാര്‍ത്തി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, ജയറാം, പ്രഭു, യുവനടി ഐശ്വര്യലക്ഷ്മി എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്. തിയേറ്ററുകളില്‍ വിജയക്കൊടി പാറിച്ച്‌ പൊന്നിയിന്‍ സെല്‍വന്‍ പ്രയാണം തുടരുകയാണ്. കേരളത്തില്‍ 250ഓളം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനുണ്ട്.

You might also like
Leave A Reply

Your email address will not be published.