“താൻ കേസ് കൊട്” എന്ന ചിത്രത്തിൽ അഭിനയിച്ച ശ്രീ. കുഞ്ഞുകൃഷ്ണൻ മാസ്റ്ററെ വീട്ടിലെത്തി പ്രേം നസീർ സുഹൃത് സമിതി ആദരിച്ചു
” താൻ കേസ് കൊട്”
എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട ജഡ്ജിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച് ലോക മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമായി തീർന്ന ശ്രീ. കുഞ്ഞുകൃഷ്ണൻ മാസ്റ്ററെ കാസർക്കോട് അദ്ദേഹത്തിന്റെ വീട്ടിലെത്തി പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ 2023 ജനുവരിയിൽ തിരൂവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രേം നസീർ അഞ്ചാമത് ചലച്ചിത്ര അവാർഡിന് ക്ഷണിക്കുന്നു. സമീപം പയ്യന്നൂർ പ്രേം നസീർ സുഹൃത് സമിതി പയ്യന്നൂർ ചാപ്റ്റർ ചെയർമാൻ എയർ ബോൺ ഏവിയേഷൻ സാരഥി ഷിജു മോഹൻ.