സ്വകാര്യജീവിതം മീഡിയയുടെ മുന്നില്‍കൊണ്ട് വരാതെ മാറ്റി നിര്‍ത്തുന്നതാണ് കിംമ്മിന്റെ പതിവ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ അധികം ആര്‍ക്കും അറിയില്ല. ഇപ്പോഴിതാ മകള്‍ക്കൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് കിം.കിംമ്മിന്റെ മകള്‍ ആദ്യമായാണ് ഒരു പൊതുവേദിയില്‍ വരുന്നത്. വെളുത്ത പഫര്‍ ജാക്കറ്റണിഞ്ഞ് പിതാവിന്റെ കെെപിടിച്ച് നടക്കുന്ന ചിത്രങ്ങള്‍ സമൂഹ്യ മാദ്ധ്യമങ്ങളില്‍ ഇതിനോടകം വെെറലായിരിക്കുകയാണ്, എന്നാല്‍ കുട്ടിയുടെ പേരിനെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. വെള്ളിയാഴ്ച നടന്ന ഉത്തര കൊറിയയുടെ മിസെെല്‍ പരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കുമ്ബോളാണ് കിം മകളെയും ഒപ്പം കൂട്ടിയത്.കിംമ്മിന്റെ വിവാഹം പോലും പുറത്ത് അറിഞ്ഞത് വളരെ വെെകിയാണ്. 2013ല്‍ ഒരു വിദേശ മാദ്ധ്യമം കിം ജോംഗ് ഉനിനും ഭാര്യ റി സോള്‍ ജുവിനും ‘ജു ഏ’ എന്ന പേരില്‍ ഒരു കുഞ്ഞ് ഉണ്ടെന്ന് റിപ്പേര്‍ട്ട് ചെയ്തിരുന്നു. 2018ല്‍ ഉത്തരകൊറിയന്‍ സര്‍ക്കാര്‍ റി സോളിന് പ്രഥമ വനിത പദവി നല്കി ആദരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസിന്റെ റിപ്പോര്‍ട്ട് പ്രകാരം കിമ്മിനും റിക്കും മൂന്ന് കുട്ടികളുണ്ട്. എന്നാല്‍ മറ്റു വിവരങ്ങള്‍ ലഭ്യമല്ല.അതേ സമയം ഉത്തരകൊറിയ ജപ്പാന് എതിരെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെ ജപ്പാനും യു എസും ഇന്നലെ ജപ്പാന് കടലിന് മുകളില്‍ സംയുക്ത വ്യോമാഭ്യാസം നടത്തി.