ബൈനോക്കുലറില്‍ മൊബൈല്‍ ക്യാമറ വച്ച്‌ പാടുപെട്ട് ദൃശ്യങ്ങള്‍ പകര്‍ത്തി ഫുട്‌ബോള്‍ പ്രേമി

0

ഗ്യാലറിയിലിരുന്നു കളി കാണുന്നവര്‍ക്ക് മത്സരം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുക എന്നത് വലിയ വെല്ലുവിളിയാണ്. എത്രം സൂം ചെയ്താലും ദൃശ്യങ്ങള്‍ വ്യക്തമാകില്ല. ഈ സാഹചര്യത്തില്‍ വ്യത്യസ്തമായ മാര്‍ഗം പരീക്ഷിച്ചിരിക്കുകയാണ് ഫുട്ബോള്‍ ആരാധകന്‍. ഇതിനായി അദ്ദേഹം കണ്ടെത്തിയ മാര്‍ഗമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.ബ്രസീല്‍-സെര്‍ബിയ മത്സരത്തിനിടെയാണ് സംഭവം. ഫുട്ബോള്‍ പ്രേമിയുടെ ഒരു കൈയ്യില്‍ ബൈനോക്കുലറും മറുകൈയ്യില്‍ സ്മാര്‍ട്ട് ഫോണുമുണ്ട്. ബൈനോക്കുലറിന്റെ കണ്ണുകള്‍ക്ക് നേരെയാണ് കക്ഷി തന്റെ മൊബൈല്‍ ഫോണ്‍ ക്യാമറ പിടിച്ചിരിക്കുന്നത്. ഇപ്രകാരം ബൈനോക്കുലറും മൊബൈല്‍ ക്യാമറയും ഒന്നിച്ച്‌ പിടിച്ച്‌ അദ്ദേഹം മത്സര ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. മൊബൈല്‍ സൂം ചെയ്യാതെ തന്നെ കാര്യം സാധിച്ചു.24 ദശലക്ഷം കാഴ്ചക്കാരാണ് ഈ വൈറല്‍ വീഡിയോ നേടിയത്. കഷ്ടപ്പെട്ട് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫുട്‌ബോള്‍ ആരാധകന് ബദല്‍ മാര്‍ഗങ്ങള്‍ പറഞ്ഞുനല്‍കാനും കാഴ്ചക്കാര്‍ മറന്നില്ല. ഇത്ര പാടുപെട്ട് വീഡിയോ എടുക്കുന്നതിലും ഭേദം സാംസങ് എസ്22 അള്‍ട്രാ വാങ്ങുന്നതാണ് നല്ലതെന്ന് പലരും പ്രതികരിച്ചു. ടെലസ്‌കോപ്പിന് സമാനമായ സൂം ക്വാളിറ്റിയാണ് സാംസങ് എസ്22 അള്‍ട്രയുടെ ക്യാമറയ്‌ക്കുള്ളത്. ഇത്തരത്തില്‍ സ്റ്റേഡിയത്തില്‍ ഇരുന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാംസങ് ബെസ്റ്റ് ആണെന്നും കാഴ്ചക്കാര്‍ അഭിപ്രായപ്പെട്ടു.

You might also like
Leave A Reply

Your email address will not be published.