പോത്തന്‍കോട് : കൊയ്ത്തൂര്‍ക്കോണം ഈശ്വരവിലാസം യു.പി. സ്കൂളിലെ സ്കൂള്‍ ഹൗസ് പ്രവര്‍ത്തനങ്ങളുടെയും, ഹെല്‍ത്ത് ക്യാമ്പയിന്റയും ഉത്ഘാടനം സംസ്ഥാന ഭക്ഷ്യ-പൊതു വിതരണ വകുപ്പു മന്ത്രി ജി.ആര്. അനില്‍ ദീപശിഖയില് നിന്നും ദീപം പകര്‍ന്നു കൊണ്ട് നിര്‍വ്വഹിച്ചു.
പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്. അനില്‍ അദ്ധ്യക്ഷത വഹിച്ചു. അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത കുമാരി,
പഞ്ചായത്ത് അംഗങ്ങളായ ശശികല, ഷാഹിദബീവി, നീതു, അനില്‍ കുമാര്‍, വിജയകുമാര്‍ ബി.ആര്.സി. കോ-ഓര്‍ഡിനേറ്റര്‍ മധുസൂദനക്കുറുപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ജി.എസ്. അനീല സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ അനീഷ്കുമാര്‍ നന്ദിയും പറഞ്ഞു.
കൊയ്ത്തൂര്‍ക്കോണം മുതല്‍ മോഹനപുരം വരെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നടന്ന കുട്ടികളുടെ ദീപശിഖാപ്രയാണത്തിനും, ഹൗസ് മാര്‍ച്ചിനും മാനേജര്‍ ജി. രാമഭദ്രന്, പി.ടി.എ. പ്രസിഡന്റ് യാസ്മിന് സുലൈമാന്‍, വൈസ് പ്രസിഡന്റ് നന്ദു സച്ചിന്, എം.പി.ടി.എ. പ്രസിഡന്റ് ജാസ്മിന്, പി.ടി.എ. അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.