അജ്മാന്‍: വീട്ടുജോലിക്കാര്‍, പാചകക്കാര്‍, നാനിമാര്‍, ബേബി സിറ്റര്‍മാര്‍, തോട്ടക്കാര്‍, ഫാമിലി ഡ്രൈവര്‍മാര്‍, ഫാം തൊഴിലാളികള്‍, സ്വകാര്യ ട്യൂട്ടര്‍മാര്‍, സ്വകാര്യ നഴ്‌സുമാര്‍, വ്യക്തിഗത പരിശീലകര്‍, പേഴ്‌സനല്‍ അസിസ്റ്റന്‍റുമാര്‍, ഗാര്‍ഡുകള്‍ എന്നിങ്ങനെ വിവിധ തൊഴിലുകള്‍ ചെയ്യുന്നവരെ സ്പോണ്‍സര്‍ ചെയ്യാന്‍ ഗോള്‍ഡന്‍ വിസക്കാര്‍ക്ക് കഴിയും.25,000 ദിര്‍ഹം പ്രതിമാസ വരുമാനമുള്ള വ്യക്തികളും കുടുംബങ്ങളും, യു.എ.ഇ കാബിനറ്റിന്‍റെ തീരുമാനത്തിന് കീഴില്‍ വീട്ടുജോലിക്കാരെ സ്പോണ്‍സര്‍ ചെയ്യാന്‍ അനുവദിക്കപ്പെട്ട വ്യക്തികള്‍, 15,000 ദിര്‍ഹത്തിന് മുകളില്‍ പ്രതിമാസ വരുമാനമുള്ള കുടുംബത്തിലെ അംഗീകൃത മെഡിക്കല്‍ കവറേജുള്ള രോഗികള്‍, വ്യത്യസ്ത സ്പെഷാലിറ്റികളുടെ കണ്‍സല്‍ട്ടന്‍റുകള്‍, ജഡ്ജിമാര്‍, നിയമ ഉപദേഷ്ടാക്കള്‍ തുടങ്ങിയ ഉന്നത പദവികളിലുള്ളവര്‍ എന്നിവര്‍ക്കും ഗാര്‍ഹിക തൊഴിലാളികളെ സ്പോണ്‍സര്‍ ചെയ്യാം.ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഫെഡറല്‍ നിയമം വ്യാഴാഴ്ച മുതലാണ് നിലവില്‍വന്നത്. വീടുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് അനുയോജ്യമായ തൊഴില്‍ അന്തരീക്ഷം വ്യവസ്ഥചെയ്യുന്ന നിയമം 18 വയസ്സില്‍ കുറഞ്ഞവരെ തൊഴിലിന് നിയമിക്കുന്നത് കര്‍ശനമായി നിരോധിക്കുന്നുണ്ട്.