കിരീട നേട്ടത്തെ തുടര്‍ന്ന് റിപ്പബ്ലിക്ക് ഓഫ് അര്‍ജന്റീനയുടെ സെന്‍ട്രല്‍ ബാങ്ക് മെസ്സിയെ ആയിരത്തിന്റെ പെസോ കറന്‍സി നോട്ടില്‍ ഉള്‍പ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലോകകപ്പിന് മുമ്ബേ ഈ തരത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നോട്ടിന്റെ ഒരു ഭാഗത്ത് മെസ്സിയുടെ ചിത്രവും മറ്റൊരു ഭാഗത്ത് കോച്ച് സ്കലോണിയുടെയും ടീമംഗങ്ങളുടെയും ചിത്രമാണുണ്ടാവുക. എന്നാല്‍ ഇത് തമാശരൂപത്തിലിറങ്ങിയ ചര്‍ച്ചയാണെന്ന തരത്തിലും റിപ്പോര്‍ട്ടുണ്ട്. 1978ല്‍ ആദ്യമായി അര്‍ജന്റീന ലോകകപ്പ് നേടിയപ്പോള്‍ രാജ്യത്ത് അതിനെ അനുസ്മരിപ്പിച്ച് നാണയങ്ങളും പുറത്തിറക്കിയിരുന്നു.