പാവയ്ക്ക തോരൻ, പാവയ്ക്ക ജ്യൂസ് എന്നിങ്ങനെ വ്യത്യസ്ഥ തരത്തിൽ പാവയ്ക്ക കഴിക്കാവുന്നതാണ്. ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, ഫോസ്ഫറസ്, മാംഗനീസ് തുങ്ങിയവയുടെ കലവറയായ പാവയ്ക്ക പ്രമേഹം നിയന്ത്രിക്കാൻ വളരെ നല്ലതാണ്. പാവയ്ക്കയുടെ മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.വിറ്റാമിൻ സി ധാരാളം അടങ്ങിയ പാവയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്.കൊളസ്ട്രോൾ രോഗികൾക്ക് പാവയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനോടൊപ്പം, ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പാവയ്ക്ക കഴിക്കുന്നത് മികച്ച ഓപ്ഷനാണ്. ഇവയിൽ ഉയർന്ന അളവിൽ നാരുകളും കുറഞ്ഞ അളവിൽ കലോറിയും അടങ്ങിയതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.