രാജ്യത്തെ 80 ശതമാനത്തിലേറെയുള്ള പിന്നാക്ക ജന വിഭാഗങ്ങൾ ഭരണ നിർവഹണ രംഗത്തും നീതിന്യായ നിയമ നിർമാണരംഗത്തും മതിയായ പ്രാതിനിധ്യം ഉറപ്പിക്കാനായുള്ള രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറണമെന്ന് മെക്കാ സംസ്ഥാന പ്രസിഡണ്ടും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻഡയറക്ടറുമായ പ്രൊഫ (ഡോ) പി. നസീർ അഭിപ്രായപ്പെട്ടു .കണക്ട് ടു റെപ്രസന്റേഷൻ എന്ന ടാഗ് ലൈനിൽ സംസ്ഥാന വ്യാപകമായി മെക്ക സംഘടിപ്പിച്ചുവരുന്ന ക്യാമ്പയിന്റെ ഭാഗമായി മെക്ക ജില്ലാ കമ്മിറ്റി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച വിശധീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ മുസ്ലിം ജനവിഭാഗം ഉൾപ്പെടെ മുഴുവൻ പിന്നാക്ക ദലിത് ആദിവാസി പട്ടികജാതി പട്ടിക വിഭാഗ സമുദായങ്ങൾക്കും സർക്കാർ സർക്കാരേതര മേഖലകളിൽ മതിയായ പ്രാധിനിധ്യം ഉറപ്പാക്കാൻ ഭരണകൂടങ്ങൾ തയ്യാറാവണം. രാജ്യത്തെ സമസ്ത മേഖലകളിലും മതിയായ പ്രാതിനിധ്യം ഉറപ്പിക്കാനുള്ള രാഷ്ട്രീയത്തിന്റെ വക്താക്കളായി പിന്നാക്കക്കാർ മാറണം. 140000 വരുന്ന എയ്ഡഡ് തസ്തികകളുടെ നിയമനങ്ങളിൽ സംവരണാനുപാതം പാലിക്കുക, സവർണ്ണ ജാതിക്കാർക്കുള്ള 10 ശതമാനം സംവരണം അവസാനിപ്പിക്കുക, ബീഹാർ, യു. പി. സംസ്ഥാനങ്ങളിലേത് പോലെ ജാതി സെൻസസ് നടപ്പിലാക്കുക, സംസ്ഥാന സർക്കാർ നിയമനത്തിലെ പിന്നാക്ക ഉദ്യോഗാർത്ഥികൾക്കുള്ള സംവരണാനുപാതം പുനർനിർണയിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ‘കണക്ട് ടു റെ ‘പ്രസെന്റേഷൻ’ എന്ന ടാഗ് ലൈനിനെ അതികരിച്ച നയവിശധീകരണ പ്രഭാഷണം മെക്ക ജനറൽ സെക്രട്ടറി എൻ. കെ. അലി നിർവ്വഹിച്ചു.
ഡോ. എ നിസാറുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി പ്രൊഫ. ഇ അബ്ദുൽ റഷീദ് ഉപസംഹാരം നടത്തി. സംസ്ഥസംസ്ഥാന ഓർഗണൈസിംഗ് സെക്രട്ടറി എം.എ. ലത്തീഫ്, വൈസ് പ്രസിഡണ്ട് സലാം ക്ലാപ്പന,ജില്ലാ സെക്രട്ടറി ഡോ.വി.നൗഷാദ്, ട്രഷറർ സൈനുലാബ്ദീൻ കുഞ്ഞ് തുടങ്ങിയവർ സംബന്ധിച്ചു.
You might also like