സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ C3 കേരള സ്‌ട്രൈക്കേഴ്‌സ് നാളെ മുംബൈ ഹീറോസിനെ നേരിടും

0

വിജയ പ്രതീക്ഷയോടെയാണ് മലയാളി താരങ്ങള്‍ കളത്തിലിറങ്ങുന്നത്.നാളെ വൈകിട്ട് 7 മണിക്ക് കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം ഫ്‌ളവേഴ്‌സില്‍ തത്സമയം കാണാം.(CCL 2023 kunchackoboban about C3 kerala strikers)ഹോം ഗ്രൗണ്ടിലൂടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ചുവടുറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് C3 കേരള സ്‌ട്രൈക്കേഴ്‌സ്. നാളെ നടക്കുന്ന മത്സരം നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ കഠിന പരിശീലനത്തിലാണ് കുഞ്ചാക്കോബോബന്‍ നേതൃത്വം നല്‍കുന്ന C3 കേരള സ്‌ട്രൈക്കേഴ്‌സ്.നാളത്തേത് വളരെ ക്രൂഷ്യല്‍ മത്സരമാണ് അതുകൊണ്ട് ജയിച്ചേ മതിയാകുവെന്ന് ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഹോം ഗ്രൗണ്ട് മാച്ച്‌ ആയത് കൊണ്ട് സന്താഷമുണ്ട്. മുബൈക്കെതിരെ വിജയം അനിവാര്യമാണ്. ജയിക്കാനുള്ള കഠിന പരിശീലനത്തിലാണെന്നും കുഞ്ചാക്കോബോബന്‍ ട്വന്റി ഫോറിനോട് പറഞ്ഞു. പുതിയ മത്സരഘടന വെല്ലുവിളിയാണ്. മികവുറ്റ ടീം ആയതിനാല്‍ പ്രതീക്ഷയുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.നാളത്തെ മത്സരം ഏറെ നിര്‍ണായകമെന്ന് വിജയ് യേശുദാസ് ട്വന്റി ഫോറിനോട് പറഞ്ഞു. ഇനിയുള്ള രണ്ട് മത്സരവും ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച്‌ 19നാണ് ഫൈനല്‍.

You might also like

Leave A Reply

Your email address will not be published.