ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ പ്രതിഭകളെ ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ നാരീപുരസ്കാരം നൽകി ആദരിക്കുന്നു
മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൽ കലാം അവർകളുടെ സ്മരണാർത്ഥം രാജ്യത്താകമാനം വിദ്യാഭ്യാസ ശാസ്ത്ര കലാ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ലോക വനിതാ ദിനത്തോടനുബന്ധിച്ച് കലാ സാംസ്കാരിക മാധ്യമ ജീവകാരുണ്യവിദ്യാഭ്യാസ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയ വനിതാ പ്രതിഭകളെ സ്റ്റഡി സെന്റർ നാരീപുരസ്കാരം നൽകി ആദരിക്കുന്നു തിരുവനന്തപുരത്ത് ഭാരത് ഭവനിൽ മാർച്ച് 8 ബുധനാഴ്ച രാവിലെ 11 മണിക്കാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്
താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു
വിശ്വസ്തതയോടെ
പൂവച്ചൽസുധീർ
ഡയറക്ടർ
ഡോ.എ.പി.ജെ.അബ്ദുൽ കലാം സ്റ്റഡി സെൻ്റെർ