എള്ളുണങ്ങുന്നത് എണ്ണയ്ക്കാണ്. നമ്മളുണങ്ങുന്നത് എള്ളില്ലാത്തതുകൊണ്ടും

0

ആയിരക്കണക്കിന് വർഷങ്ങളായി പാരമ്പര്യരീതികളിൽ ഒരേസമയം ഭക്ഷണമായും മരുന്നായും ഉപയോഗിച്ചുവന്നിരുന്ന ഒരു സൂപ്പർ ഫുഡ് ആണ് എള്ള്.ഭക്ഷണത്തിലും, വെള്ളത്തിലും, വായുവിലും, സൗന്ദര്യ വർദ്ധകവസ്തുക്കളിലും, മരുന്നുകളിലും മറ്റും മറ്റും അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ കരളിനുണ്ടാക്കുന്ന വിഷലിപ്തമായ അവസ്‌ഥയാണ്‌ ഹെപ്പറ്റോടോക്സിസിറ്റി. ഹെപറ്റോടോക്സിസിറ്റിക്ക് പ്രധാനകാരണം ഇംഗ്ളീഷ് മരുന്നുകളുടെ ഉപയോഗമാണ്. ശരിയായ അളവിൽ ഉപയോഗിച്ചുവന്നാലും ഹെപറ്റോടോക്സിസിറ്റിക്ക് കാരണമാകുന്ന നൂറുകണക്കിന് മരുന്നുകളുണ്ട്. പല മരുന്നുകളും പിൻവലിക്കപ്പെടുന്നതിന്റെ പ്രധാനകാരണം അവകൾ കരളിനുണ്ടാക്കുന്ന കേടുപാടുകൾ ആണ്.കരളിന് സദാ സംരക്ഷണം വേണ്ടതുണ്ട്. അതിന് എള്ളും എള്ളെണ്ണയും ഉത്തമമാണ്. സീസമിൻ ആണ് എള്ളിന്റെ സുപ്രധാന ഘടകം. കൊളെസ്റ്റെറോൾ കുറയ്ക്കാനും, രക്താതിസമ്മർദ്ദം കുറയ്ക്കാനും, അർബുദത്തെ പ്രതിരോധിക്കാനും, നിരോക്സീകാരിയായും, രോഗപ്രതിരോധസംവിധാനത്തെ സ്വാധീനിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും, രക്തം കട്ടപിടിക്കുന്നത് തടയാനും ഉള്ള ഗുണങ്ങൾ എള്ളിന്റെ സുപ്രധാന പ്രയോജനങ്ങളിൽ ചിലതാണ്.മദ്യപാനം മൂലമുണ്ടാകുന്ന കരളിന്റെ രോഗാവസ്‌ഥകളിലും സീസമിൻ വളരെ പ്രയോജനകരമാണ്. കരളിലെ ഓക്സീകരണം (oxidation) ഫലപ്രദമായി പ്രതിരോധിക്കാൻ എള്ളിനാവും എന്ന് ജപ്പാനിലും കൊറിയയിലും നടന്ന പരീക്ഷണങ്ങൾ പറയുന്നു.സർവ്വസാധാരണമായുപയോഗിക്കുന്ന പാരസെറ്റമോൾ പോലുള്ള പനി, വേദനാസംഹാരികൾ വരുത്തിവയ്ക്കുന്ന കരൾ രോഗാവസ്‌ഥകൾക്കും എള്ള് വളരെ നല്ലതാണ്.കോപ്പർ, കാൽസ്യം, മഗ്നീഷ്യം, മാംഗനീസ്‌, ഫോസ്ഫറസ്, സിങ്ക്, വിറ്റാമിൻ ബി 1 എന്നിവയും എള്ളിൽ അടങ്ങിയിട്ടുണ്ട്.
300 ൽപ്പരം ജൈവരാസപ്രക്രിയകളുടെ (Biochemical Reactions) ത്വരകങ്ങളാണ് (Catalysts) രോഗപ്രതിരോധത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും Magnesium ഉം Zinc ഉം ഒഴിവാക്കാനാവില്ല.ഇന്ന് മാർക്കറ്റിൽ ലഭിക്കുന്നത് ‘റിഫൈൻഡ് എള്ളെണ്ണയാണ്’. അതെന്താണ് എന്ന് അറിയാവുന്നവർ വിരളമാണ്. ഇത്തരം എണ്ണകൾ ഉള്ളിൽക്കഴിച്ചാൽ, കാലാന്തരത്തിൽ കരളും കത്തിക്കാം.എള്ളിന്റെ ഗുണങ്ങൾ ലഭിക്കാൻ ഒന്നുകിൽ നല്ല എള്ള് തിന്നുക. എള്ള് ആട്ടുന്ന സ്‌ഥലങ്ങളിൽ നിന്നും വാങ്ങിയാൽ 650 – 700 രൂപയ്ക്ക് നല്ല എള്ളെണ്ണ കിട്ടാം. അത് ഇരുണ്ടിരിക്കും, എണ്ണക്കറുപ്പ്. ചെറിയ കയ്പ്പും ഉണ്ടാകും. അത്‌ വാങ്ങി അൽപ്പം സേവിക്കുക.

NAFLD – Non-Alcoholic Fatty Liver Disease ന്റെ തീവ്രവിഭാഗമായ, പ്രത്യേകിച്ച് സ്ത്രീജനങ്ങളിൽ സർവ്വസാധാരണമായിക്കൊണ്ടിരിക്കുന്ന NASH – NonAlcoholic SteatoHepatitis, തീവ്രത കൂടുന്നതനുസരിച്ച് Cirrhosis ആയും Cancer ആയും മാറാൻ പോന്നവനും മാറുന്നവനും ആണ്. NASH ന്റെ തീവ്രത അളക്കാൻ പോന്ന മെഷീനോ കമ്മീഷനോ ഇല്ലെന്ന് പറയണം. കാരണം Liver (Live=Liver) അവസാന കോശം വരെ പൊരുതുന്ന ഒരു warrior ആണ്!

നല്ല എള്ളും എള്ളെണ്ണയും ശീലമാക്കിയാൽ നമുക്ക് നല്ലത്

You might also like

Leave A Reply

Your email address will not be published.