സൃഷ്ടാവിന്റെ കൃപാ കടാക്ഷം ഏവരിലും വർഷിക്കുമാറാകട്ടെ. നവീന കാലഘട്ടം ടെക്നോളജി രംഗത്ത് വളരെ വേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് കുറച്ച്കാലങ്ങൾക്ക് മുമ്പ് സാങ്കേതിക വിദ്യയുടെ പുരോഗമനം വർഷങ്ങളുടെഅടിസ്ഥാനത്തിൽ ആയിരുന്നുവെങ്കിൽ ഇന്നത് ദിവസങ്ങളുടെയും മണിക്കൂറുകളുടെയും വ്യത്യാസത്തിൽ ആയിരിക്കുകയാണ്
നാം സാധാരണയായി ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഫോൺ അതിൻറെ അപ്ഡേഷൻ ദിനംപ്രതി എന്നോണം തന്നെ നടന്നുകൊണ്ടിരിക്കുന്നുചില സമയങ്ങളിൽ നാം അറിയാതെ തന്നെ നമ്മുടെ ഫോണിന് ഹാനികരമായി തീർന്നേക്കാവുന്ന വൈറസുകൾ അതിനുള്ളിലേക്ക് പ്രവേശിക്കുന്നു.

അതിനെ നീക്കം ചെയ്യുന്നതിന് ആന്റിവൈറസുകൾ ഇന്ന് ലഭ്യമാണ് ഇതേ നിലയിൽ മനുഷ്യൻറെ ഉള്ളിൽ പലതരത്തിലുള്ള വൈറസുകളും പ്രവേശിക്കുന്നു സാധാരണ നിലയിൽ നാം മനസ്സിലാക്കുന്ന വൈറസുകൾ രോഗകാരണങ്ങളായവ മാത്രമാണ് എന്നാൽ മനുഷ്യൻറെ പ്രകൃതിയാൽ ഉള്ള സ്വഭാവ ഗുണങ്ങളെ നശിപ്പിച്ചു കളയുന്ന ധാരാളം വൈറസുകൾ നമ്മുടെ ഉള്ളിലേക്ക് നാമറിയാതെ പ്രവേശിക്കുന്നു പ്രപഞ്ച സൃഷ്ടാവായ അല്ലാഹു മനുഷ്യൻറെ ഉള്ളിൽ നിക്ഷേപിച്ചിട്ടുള്ള കരുണ സഹാനുഭൂതി അനുകമ്പ സ്നേഹം തുടങ്ങിയ മഹദ്ഗുണങ്ങൾ മനുഷ്യൻറെ അശ്രദ്ധമായ ജീവിത രീതിയാൽ വൈറസ് ബാധിതമായി തീരുന്നു അതിലൂടെ പക വിദ്വേഷം അസൂയ തുടങ്ങിയ മനുഷ്യൻറെ തന്നെ സമാധാനത്തിന് ദോഷമായി തീരുന്ന ദുർഗുണങ്ങൾ ഉണ്ടായിത്തീരുന്നു വൈറസുകാരുണമായി നാം ഉപയോഗിക്കുന്ന ഫോണിൽ അതിൻറെ ബാറ്ററി കമ്പ്ലൈന്റ് മറ്റ് ഇതര പ്രശ്നങ്ങൾ എന്നതുപോലെ മനുഷ്യൻറെ ഉള്ളിൽ കടന്നു കയറുന്ന വൈറസ് അവനെ പാടെ നശിപ്പിക്കുന്ന ഒന്നായിത്തീരുന്നു എപ്രകാരം ഫോണിൽ ആൻറിവൈറസ് പ്രയോജനപ്രദമായി തീരുന്നുവോ ആ നിലയിൽ റമദാൻ മാസത്തിലെ ഺവതാനുഷ്ടാനം വിശ്വാസിക്ക് അവൻറെ ഗുണങ്ങളുടെ വീണ്ടെടുപ്പിന് സഹായകരമായി തീരുന്നു. പ്രപഞ്ചനാഥൻ ഈ മാസത്തെ മൂന്നായി തിരിച്ചിരിക്കുന്നു അതിൽ ആദ്യത്തെ 10 കാരുണ്യത്തെ തേടുവാനും രണ്ടാമത്തെ പത്ത് പാപമോചനത്തെ തേടുവാനും മൂന്നാമത്തെ പത്ത് നരക മോചനത്തെ തേടുവാനും മാറ്റിവച്ചിരിക്കുന്നു കാരുണ്യത്തെ തേടുന്ന മനുഷ്യൻ സ്വന്തം ജീവിതത്തിലും ഈ മഹദ് ഗുണം ഉണ്ടാക്കിയെടുക്കണം എന്ന ബോധ്യമുള്ളവനായി തീരുന്നു. പാപ മോചനം തേടുന്ന വിശ്വാസി തന്നെ നാശത്തിലേക്ക് നയിക്കുന്ന പാപങ്ങൾ ജീവിതത്തിൽ നിന്നും പാടെ ഉപേക്ഷിക്കണമെന്ന് ഉയർന്ന ദൃഢപ്രതിജ്ഞയിലേക്ക് എത്തിച്ചേരുന്നു. നരകമോചനം തേടുന്ന വിശ്വാസി തൻറെ ജീവിതം നരകതുല്യമായി തീരാതിരിക്കാൻ അതിലേക്ക് നയിക്കുന്ന സകല വൈറസുകളും തന്നിൽ നിന്നും ദൂരമായി തീരണം എന്ന പ്രതിജ്ഞയും ഇതോടൊപ്പം എടുക്കുന്നു നാഥൻ സഹായിക്കട്ടെ പ്രാർത്ഥനയോടെ
സഹോദരൻ അൽ അമീൻ ഇസ്ലാമിക ചിന്തകൻ അലിഫ് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് അഡ്മിൻ