മഅദനിക്ക് കേരളത്തിൽ വരാൻ കർണ്ണാടക ചോദിക്കുന്ന 1കോടി രൂപ കേരളം നൽകണം

0

മഅദനിക്ക് കേരളത്തിൽ വരാൻ കർണ്ണാടക ചോദിക്കുന്ന 1കോടി രൂപ കേരളം നൽകണം ; അത് സർക്കാരായാലും, പൊതു സമൂഹമായാലും; അത്രയെങ്കിലും ബാധ്യത നമുക്കുണ്ട്

ജീവിതത്തോടും മരണത്തോടും മല്ലിടുന്ന ഇസ്ലാമോഫോബിയയുടെ ജീവിക്കുന്ന രക്തസാക്ഷി മഅദനിക്ക് സുപ്രീംകോടതി ജാമ്യ ഇളവ് അനുവദിച്ചിട്ടും കർണ്ണാടക സർക്കാർ വേട്ടയാടുന്നതിൽ കേരള സർക്കാരും, പൊതു സമൂഹവും ഇടപെടണം.

സഞ്ജീവ് ഭട്ടിന് വേണ്ടിയും, ഖഫീൽഖാന് വേണ്ടിയും സദ്ദാം ഹുസൈനുവേണ്ടിവരെ കുട പിടിക്കുകയും മദനി വിഷയത്തിൽ തീവ്രവാദത്തിന് അതിന്റെ വഴിയെന്ന നിലപാടെടുത്ത് പാർലമെന്ററി രാഷ്ട്രീയത്തിൽ ആത്മരതിയടഞ്ഞ പൊളിറ്റിക്കൽ ഇസ്ലാമിന്റെയും, മത ലീഗിന്റേയും, കമ്മ്യുണിസ്റ്റ് പുരോഗമനവാദികളുടെയും, കമ്മ്യുണിസ്റ്റ് സർക്കാരിന്റെയും പിന്മുറക്കാർ അറിഞ്ഞോ ..

മദനി സാഹിബിന് സുപ്രീംകോടതി വിധി പ്രകാരം കേരളത്തിൽ വരണമെങ്കിൽ 60 ലക്ഷം രൂപ കർണ്ണാടക പോലീസിന് നൽകണമെന്നും ബാക്കി പോലീസ് എസ്‌ക്കോർട്ട് തുക മഅദനി അടയ്ക്കാണമെനുമുള്ള തീരുമാനം അങ്ങേയറ്റം ക്രൂരരവും പൈശാചികവും നീതി നിഷേധാവുമാണ്..

ബെംഗളൂരു സ്ഫോടന കേസിന്റെ വിചാരണ നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് 2014 നവംബർ 14 ന് കർണാടക സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമക്കായിരു’ന്നതാണ്. എന്നാൽ 9 വർഷം കഴിഞ്ഞിട്ടും വിചാരണ പൂർത്തിയായിട്ടില്ല.

ഇപ്പോൾ സുപ്രീം കോടതി വിധി പോലും അട്ടിമറിച്ചുകൊണ്ട് മഅദനിയേ വീട്ടുതടങ്കലിൽ അടച്ചിടുന്നത്
ഒരു ചരിത്രപരമായ നീതിനിഷേധമാണ്. അത് ഇന്ത്യൻ ജുഡീഷ്യറിയുടെയും, നിയമവാഴ്ചയുടെയും തീരാകളങ്കമാണ്.

ദളിതനും, അശരണനും, അധികാരമില്ലാത്തവനും വേണ്ടി ശബ്ദിച്ചതിനു ഭരണകൂടവും സമൂഹവും തിരികെ നൽകിയ 23 വർഷത്തെ സമാനതകളില്ലാത്ത ജയിൽ വാസവും, വെട്ടിയെടുത്ത ഒരു കാലും, ഹൃദ്രോഗവും, തിമിരവും, തീവ്രാവദി എന്ന പേരിനൊപ്പമുള്ള മാനസിക പീഡനങ്ങളും പേറിയാണ് രക്തസാക്ഷിയായുള്ള ഈ ജീവിതം..

എങ്കിലും അതിനെയെല്ലാം ഉറച്ച മനഃസാന്നിധ്യത്തോടെ അതീവച്ച അല്ല, അതിജീവിച്ചുകൊണ്ടിരിക്കുന്ന.. വീൽചെയറിന്റെയോ, പരസഹായമോ ഇല്ലാതെ ഒന്ന് പിച്ചവെയ്ക്കാൻപോലും സാധികാത്തവിധം ഭരണകൂടം ഇല്ലാതെയാക്കിയ ഒരു മനുഷ്യനാണ് തന്റെ ഏറ്റവും മോശമായ ആരോഗ്യാവസ്ഥയിലും തന്നെക്കാൾ വിഷമങ്ങൾ അനുഭവിക്കുന്നവരുടെ ദുഃഖങ്ങളിലേക്ക് നോക്കിയത് എന്നത് ചിന്തനീയം തന്നെയാണ്..പ്രത്യേകിച്ച് ഈ കലുഷിതമായ സാമൂഹിക പശ്ചാത്തലത്തിൽ

എത്രയുംപെട്ടെന്ന് അസുഖങ്ങൾക്ക് ശമനമുണ്ടാകട്ടെ എന്ന് അദ്ദേഹത്തോട് മറുപടി പറയുമ്പോഴും അസുഖങ്ങൾക്കുമപ്പുറം നഷ്ട്ടപ്പെട്ട സ്വാതന്ത്ര്യം സുപ്രീംകോടതി വിധി ഉണ്ടായിട്ടും തിരിച്ചുകൊടുക്കാൻ സാധിക്കുന്നില്ലല്ലോ എന്ന മനഃസാക്ഷിക്കുത്ത് എന്നിലുണ്ട്..

ഒരു പുരുഷായുസ്സ് നഷ്ടപ്പെട്ടിട്ടും മദനി സാഹിബ് പ്രതീക്ഷയർപ്പിക്കുന്ന ഒരു സ്വാതന്ത്ര്യ പുലരിയുണ്ട്.. ആ പുലരിയിലേക്ക് എത്രയും പെട്ടന്ന് എത്താനുള്ളതിന് ഇപ്പോൾ ഫാസിസ്റ്റ് ഭരണകൂടം വിലയിട്ടിരിക്കുകയാണ്.

അതിനു മനസാക്ഷി മരവിച്ചിട്ടില്ലാത്ത മനുഷ്യത്വം അല്പമെങ്കിലും ശേഷിക്കുന്ന മനുഷ്യരുടെയും, സർക്കാരിന്റെയും പിന്തുണ ആവശ്യമാണ്…

തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും മദനി സാഹിബ് അനുഭവിക്കുന്ന ഓരോ വേദനയ്ക്കും നമ്മളറിയാതെ തന്നെ നമ്മൾ ബാധ്യതപ്പെട്ടവരാകുന്നു.

ജീവിച്ചിരിക്കുമ്പോഴാണ് ആ ജീവനു കരുതലായി നാം നിലകൊള്ളേണ്ടത്..

ഈ അവസരത്തിൽ പറയാതെ വയ്യ..,

ഒരു മനുഷ്യായുസ്സ് മുഴുവൻ വിചാരണ തടവുകാരനായി ജയിലിൽ ഹോമിക്കേണ്ടി വന്ന അങ്ങയെപോലുരു ഹതഭാഗ്യനിലൂടെ ഇനിയൊരു പൗരനും ഈ ഭരണകൂട ഭീകരതയുടെ ഇരയാകാതിരിക്കാനുള്ള പോരാട്ടം വിജയം കാണേണ്ടതുണ്ട്.

കേവലം വാക്കുകൾകൊണ്ടുള്ള സാന്ത്വനങ്ങൾക്കപ്പുറം സാധ്യമായ എല്ലാ വഴികളിലൂടെയും ഇടപെടലുകളും, പോരാട്ടങ്ങളും തുടരേണ്ടത് ഈ ഭരണകൂടത്തിന്റെ ബാധ്യതയാണ്.

സുപ്രീം കോടതി കനിഞ്ഞിട്ടും, ജാമ്യ ഇളവ് അനുവദിച്ചിട്ടും മദനിയെപ്പോലൊരു ഒരു നിസ്സഹായനായ മനുഷ്യൻ നേരിടുന്ന രാജ്യത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശനം അഡ്ഡ്രസ്സ്‌ ചെയ്യാനും ഒന്നുകിൽ കർണ്ണാടക ആവശ്യപ്പെടുന്ന പണം നൽകി അല്ലെങ്കിൽ കോടതിയെ ഇതറിയിച്ച് അദ്ദേഹത്തിന് അടിസ്ഥാന നീതി ലഭ്യമാക്കാൻ നാം ഓരോരുത്തർക്കും ബാധ്യതയുണ്ട്.

സാമൂഹിക പ്രവർത്തകൻ എം.എച്ച്. സുധിർ

You might also like
Leave A Reply

Your email address will not be published.