വിദേശത്ത് നിന്നും മടങ്ങി എത്തിയവരെ സഹായിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : പ്രവാസി ലീഗ്

0

തിരു :വിദേശ നാടുകളിൽ നിന്നും വിവിധ കാരണങ്ങളാൽ തിരിച്ചു വന്ന പ്രവാസികളിൽ രോഗബാധിതർ, അപകടം സംഭവിച്ചവർ, തൊഴിൽ നഷ്ടപ്പെട്ടവർ എന്നിവർക്കായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്ന് പ്രവാസിലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു.

വിദേശങ്ങളിലും കേരളത്തിനു പുറത്തും ഉള്ള പ്രവാസികളുടെയും തിരിച്ചു വന്ന പ്രവാസികളുടെയും യഥാർത കണക്ക് സർക്കാരിന്റെയോ നോർക്കയുടെയോ കൈവശമില്ല. ഇത് സംബന്ധിച്ച് വിവര ശേഖരണം നടത്തുമെന്ന് ലോക കേരള സഭ തീരുമാനിച്ചതാണ്. എന്നാൽ പ്രവാസികളുടെ സമഗ്ര ഡാറ്റാബൈസ് തയ്യാറാക്കുന്നതിന് ആവശ്യമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ല അവ അടിയന്തിരമായും നടപ്പിലാക്കണമെന്നും ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജില്ലാ പ്രവാസി ലീഗ് സംഘടിപ്പിച്ച വൺ ഡേ മീറ്റ് ചാക്ക കെ പി ഉൽഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.
ചടങ്ങിൽ ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാൻ അധ്യക്ഷത വഹിച്ചു.

കേന്ദ്ര പ്രവാസി നിയമം പരിഷ്കരിക്കുന്നതിന് കരട് തയ്യാറാക്കിയിട്ട് രണ്ടുവർഷമായി. ഇതുവരെ അവ പാർലമെന്റിന്റെ ചർച്ചക്കുപോലും വന്നിട്ടില്ല. പ്രവാസികളുടെ ജീവിതരേഖയായ പ്രവാസി കുടിയേറ്റ നിയമം ഉടൻ നടപ്പിലാക്കണമെന്നും ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു.

കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കലാപ്രേമി ബഷീർ ബാബു ആമുഖ പ്രസംഗം നടത്തി.

ഭാരവാഹികളായ ആമച്ചൽ ഷാജഹാൻ, ആലംകോഡ് ഹസ്സൻ, ഷബീർ മൗലവി, ബീമാപള്ളി സഫറുള്ള ഹാജി, ജില്ലാ നിരീക്ഷകൻ അബ്ദുൽ ഹാദി അല്ലാമ,കെ എം സി സി നേതാവ് തേവലക്കര ബാദുഷ തുടങ്ങിയവർ പങ്കെടുത് സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി എം. മുഹമ്മദ്‌ മാഹീൻ സ്വാഗതവും ട്രഷറർ വള്ളക്കടവ് ഗഫൂർ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ പ്രാകൽഭ്യം തെളിയിച്ച വള്ളക്കടവ് ഗഫൂർ, അബ്ദുൽ ഹാദി അല്ലാമ, തേവലക്കര ബാദുഷ തുടങ്ങിയവരെ പ്രസിഡന്റ് ഹനീഫ മുന്നിയൂർ പൊന്നാട അണിയിച്ച് ആദരിച്ചു.

You might also like
Leave A Reply

Your email address will not be published.