കേരളം മുന്നോട്ടു വെച്ച എല്ലാ ആവശ്യങ്ങളും കേന്ദ്ര മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രാലയം അനുഭാവപൂര്‍വ്വം പരിഗണിച്ചെന്ന് മന്ത്രി വ്യക്തമാക്കി.കേന്ദ്ര മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചിഞ്ചുറാണി.നിരവധി ആവശ്യങ്ങളുമായാണ് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഡല്‍ഹിയില്‍ എത്തിയത്. മുന്നോട്ട് വെച്ച് ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വമായാണ് കേന്ദ്ര മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രി പര്‍ഷോത്തം റുപാലി പരിഗണിച്ചതെന്ന് കൂടിക്കാഴ്ച്ച ശേഷം ചിഞ്ചുറാണി വ്യക്തമാക്കി.പശുക്കളുടെ പാല് അളന്നു രേഖപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതി, കന്നുകാലി പ്രതിരോധ വാക്സിന് ,മൊബൈല്‍ വെറ്റിനറി ക്ലിനിക് തുടങ്ങി സംസ്ഥാനം ആവശ്യപ്പെട്ടതൊക്കെ നടപ്പിലാക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായും ചിഞ്ചു റാണി കൂട്ടിച്ചേര്‍ത്തു. കേരളത്തെ കേന്ദ്രസര്‍ക്കാര്‍ തഴയുന്നു എന്ന സ്ഥിരം പല്ലവിക്കുള്ള മറുപടി കൂടി ആയിരുന്നു ചിഞ്ചുറാണിയുടെ വാക്കുകള്‍.