കേരള തീരത്ത് കാലവര്‍ഷ മേഘങ്ങള്‍ സജീവമെങ്കിലും കേരളത്തിലേക്കുള്ള തെക്ക് പടിഞ്ഞാറൻ കാറ്റിന് ശക്തിയില്ലാത്തതാണ് മഴ വ്യാപകമാകാത്തതിന് കാരണം.അതേ സമയം സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒരു ജില്ലയിലും മഴമുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ലെങ്കിലും കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു അധികൃതര്‍ നിര്‍ദേശം നല്‍കി. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.