ഹദ്റമിയ്യ സൗഹൃദ സംഗമം സംഘടിപ്പിച്ചു

0

ആറ്റിങ്ങൽ :കൊല്ലം കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന മദീനത്തുൽ അൻവാർ എഡ്യൂക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ മൂന്നാമത് സംരംഭമായി ആറ്റിങ്ങൽ ശാന്തിനഗർ ൽ പ്രവർത്തനം ആരംഭിച്ച ഹദ്റമിയ്യ വിമൻസ് അക്കാദമിയുടെ ഉൽഘാടനത്തിന്റെ ഭാഗമായി സൗഹൃദസംഗമം സംഘടിപ്പിച്ചു.ട്രസ്റ്റ്‌ ട്രെഷറർ ശരീഫ് ഹാജി യുടെ അധ്യക്ഷതയിൽ
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. സൈഫുദ്ധീൻ ഹാജി ഉൽഘാടനം ചെയ്തു.
ചെയർമാൻ സെയ്യിദ് ഹസ് ബുല്ലാഹ് ബാഫഖി തങ്ങൾ കൊല്ലം മുഖ്യപ്രഭാഷണം നടത്തി.സെയ്യിദ് ഷിഹാബുദീൻ ബാഫഖി തങ്ങൾ ദുആ ചെയ്തു.
സെക്രട്ടറി സെയ്യിദ് പൂക്കോയ തങ്ങൾ മംഗലപുരം സ്വാഗതം പറയുകയും ഡയറക്ടർ മുഹമ്മദ് ഹാരിസ് ജവാഹിരി അൽ മുഹ്തദി പൂഴനാട് വിഷയാവതരണം നടത്തി.

മുദരിസ് ജാബിർ ഫാളിലി സൗഹൃദഭാഷണം നടത്തി. മാനേജർ ഹാഷിം ഹാജി ആലംകോട് നന്ദി പറഞ്ഞു.നസീബ് അഹ്സനി തോളിക്കോട്,
അൻസിൽ ജവാഹിരി പാലോട്,കബീർ സാഹിബ്‌ അമീൻ സാഹിബ്‌,അഷ്‌റഫ്‌ ഹാജി
തുടങ്ങി നിരവധി സാദാത്തുക്കൾ, ഉലമാക്കൾ, ഉമറാക്കൾ സംബന്ധിച്ചു.

You might also like
Leave A Reply

Your email address will not be published.