”മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി.സ്കൂളില്‍ ശ്രീ. ഷാജി ദാറുല്‍ഹറം പ്രസിഡന്‍റ് ആയ PTA കമ്മിറ്റിയില്‍ വൈസ് പ്രസിഡന്‍റായി തുടക്കം. അതേ വര്‍ഷം തന്നെ ശ്രീ. ബിജു PTA പ്രസിഡന്‍റ് ആയ തോന്നയ്ക്കല്‍ ഈശ്വരവിലാസം യു.പി. സ്കൂളിലെ മാതൃസംഗമം കണ്‍വീനര്‍.
2022 – 23 കാലയളവില്‍ തോന്നയ്ക്കല്‍ ഈശ്വരവിലാസം യു.പി. സ്കൂളില്‍ PTA പ്രസിഡന്‍റ്, അതേ സമയം തന്നെ പോത്തന്‍കോട് ലക്ഷ്മീവിലാസം ഹൈസ്കൂളില്‍ ശ്രീ. ബിനുവിന്‍റെ നേതൃത്വത്തിലുള്ള PTA കമ്മിറ്റിയില്‍ മാതൃസംഗമം കണ്‍വീനറായും പ്രവര്‍ത്തിച്ചു. എല്ലാവരുടെയും അനുഗ്രഹത്തോടെ ഇപ്പോള്‍ മികച്ച PTA പ്രസിഡന്‍റിനുള്ള പുരസ്കാരങ്ങള്‍ക്കും അര്‍ഹയായി. ഈ അധ്യാപകദിനത്തില്‍ ഈശ്വരവിലാസം യു.പി. സ്കൂള്‍ പ്രധാനാധ്യാപിക ജി.എസ്. അനീല ടീച്ചര്‍ സംസ്ഥാനസര്‍ക്കാരിന്‍റെ മികച്ച അധ്യാപക അവാര്‍ഡ് ഏറ്റു വാങ്ങുന്ന വേളയില്‍ അതേ സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ക്കും അര്‍ഹമായ അംഗീകാരം….!!! ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍…!!!”
You might also like