ലേഖ പരവൂരിന്റെ കവിതാസമാഹാരം ‘അഗ്നിപുത്രി’ പ്രകാശനം ചെയ്തു

0

ജി.ദേവരാജൻ മാസ്റ്റർ സ്മാരക പരവൂർ സംഗീതസഭ അംഗവും യുവ കവയിത്രിയുമായ
ലേഖ പരവൂരിന്റെ പ്രഥമ കവിതാസമാഹാരം ‘അഗ്നിപുത്രി’
പ്രകാശിപ്പിച്ചു . പരവൂർ ഗവൺമെന്റ് എൽ. പി സ്കൂളിൽ നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ സിനിമ പിആർഒ റഹിം പനവൂരിന് പുസ്തകം നൽകിയാണ് പ്രകാശനം ചെയ്തത്. മുനിസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ ചടങ്ങ് ഉദ്ഘാടനം ചെയ്തു.


സംഗീതസഭ പ്രസിഡന്റ്
എസ്. മണിക്കുട്ടൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി മാങ്കുളം രാജേഷ്, ഗാനരചയിതാവ് ചവറ ശ്രീകുമാർ,
കെ. പി. കുറുപ്പ്, ആശാന്റഴികം പ്രസന്നൻ, രാജു, എം. കെ. രാജഭദ്രൻ,
ജെ. കൃഷ്ണൻകുട്ടി,
ബിജു എം. എസ്, ശ്രീഹരി മോഹൻ, ആരതി അഷ്ടമൻ, നിതില കൃഷ്ണ, അഞ്ജലി ബി.നായർ തുടങ്ങിയവർ സംസാരിച്ചു.ബാലതാരവും കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാര ജേതാവുമായ ആകാശ് രാജിനെ ചടങ്ങിൽ ആദരിച്ചു.
രാജീവ്‌ ആലുങ്കലിനെ ആദരിച്ച പൊന്നാട അദ്ദേഹം ലേഖ പരവൂരിനെ അണിയിച്ചത് ചടങ്ങിന് ഇരട്ടി മാധുര്യമേകി.

റഹിം പനവൂർ
ഫോൺ : 9946584007

You might also like
Leave A Reply

Your email address will not be published.