അതിനാല്‍ ദിവസവും രാവിലെ വെറുംവയറ്റില്‍ തക്കാളി ജ്യൂസ് കുടിക്കുന്നതു രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്ക്കുന്നതിനായി പൊട്ടാസ്യം ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.രാവിലെ വെറുംവയറ്റില്‍ തക്കാളി ജ്യൂസ് കുടിക്കുന്നതു ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധത്തെ തടയാനും സഹായിക്കും.തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ തക്കാളി ജ്യൂസ് പതിവാക്കുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും ഗുണം ചെയ്യും.