തിരു:- നവതി ആഘോഷിക്കുന്ന മലയാള സിനിമയിലെ കാരണവർ മധുവിന് സ്നേഹാദരവ് അർപ്പിച്ച് മധു വസന്തം സംഗീത പരിപാടി ഒരുക്കുന്നു.
പ്രേം നസീർ സുഹൃത് സമിതി 26 ന് വൈകിട്ട് തൈക്കാട് സ്വാതിതിരുനാൾ സംഗീത കോളേജ് ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന മധു വസന്തം സംഗീത സംവിധായകൻ പണ്ഡിറ്റ് രമേഷ് നാരായൺ ഉൽഘാടനം ചെയ്യും. ഡോ: ഗീതാ ഷാനവാസ് മുഖ്യാതിഥിയാകും.
