സുനിൽ മാലൂർ ചിത്രം “വലസൈ പറവകൾ” കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്

0
പുതുമുഖ സംവിധായകൻ സുനിൽ മാലൂർ സംവിധാനം ചെയ്ത "വലസൈ പറവകൾ" എന്ന ചിത്രം മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

തേയിലത്തോട്ടങ്ങളിൽ തൊഴിലാളികൾ തലമുറകളായി അനുഭവിക്കുന്ന പീഡനങ്ങളും ദുരിതങ്ങളും വരച്ചുകാട്ടുകയാണ് ചിത്രം.
വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ പോലും മറ്റൊരു ജോലി കിട്ടാതെ തോട്ടങ്ങളിൽ കൊളുന്തു നുള്ളി ജീവിക്കാൻ വിധിക്കപ്പെടുന്ന അവസ്ഥ.തലമുറകളായി ഒന്നും രണ്ടും മുറിയുള്ള ലയങ്ങളിൽ താമസിക്കുന്ന ജീവിതങ്ങൾ.ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥനായ സുനിൽ മാലൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ചലച്ചിത്രമേളകളിൽ പങ്കെടുത്തു നേടിയ അറിവും വായനയിലൂടെ ലഭിച്ച കരുത്തുമാണ് സംവിധാനം ചെയ്യാനുള്ള മുന്നൊരുക്കം.ആദ്യ ശ്രമത്തിന് സുഹൃത്തുക്കളുടെയും പിന്തുണയുണ്ട്.


ചിത്രത്തിൻെറ കഥ എഴുതിയിരിക്കുന്നത് സുജ സെൽവാനോസ് – അർജുൻ എന്നിവർ ചേർന്നാണ്.പ്രശസ്ത സംവിധായകൻ ഷെറി തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു.മറ്റൊരു സംവിധായകനായ മനോജ് കാന പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.സുനിൽ രചിച്ച “പ്രണയം ജനാധിപത്യം എന്നിവയെപ്പറ്റി”
എന്ന കവിത സമാഹാരം ലളിതാംബിക അന്തർജ്ജനം പുരസ്കാരം നേടിയിട്ടുണ്ട്.തേയിലത്തോട്ടങ്ങളിൽ സുനിൽ കണ്ട, ആയുസ്സ് മുഴുവൻ പണിയെടുത്തിട്ടും ഇല്ലായ്മയുടെ കഥ പറയുന്ന പച്ചയായ മനുഷ്യ ജീവിതങ്ങളുടെ കഷ്ടപ്പാടും വേദനയുമാണ് യഥാതഥമായി ചിത്രീകരിച്ചിരിക്കുന്നത്.സിനിമകുശിനിയുടെ ബാനറിൽ
ശുഭകുമാരി.എ.എൻ.

നിർമ്മിക്കുന്ന ചിത്രത്തിന്
ഛായാഗ്രഹണം അനിൽ വേങ്ങാട് നിർവ്വഹിക്കുന്നു.മനോജ് കാന, കൃഷ്ണൻ കണ്ണൂർ, സുൽത്താൻ അനുജിത്ത്, ശ്രീദേവി റാന്നി, ഫെബീന, കർണ്ണിക, ഡോ:പ്രസീദ, രാജൻ റാന്നി, ജിക്കോ എന്നിവർ അഭിനയിച്ചിരിക്കുന്നു.ബിജു വൈനോട്ട് (എഡിറ്റിങ്)
ജോഷി പടമാടൻ (സംഗീതം),
അല്ലി ഫാത്തിമ (ഗാനരചന), രശ്മിസതീഷ് (ആലാപനം), സുനിൽ വില്വമംഗലം (കലാസംവിധാനം)
സ്റ്റുഡിയോ: ബോസ് ബാന്റ് കൊടുങ്ങല്ലൂർ എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ.

ആകാശ്

You might also like
Leave A Reply

Your email address will not be published.