തിരു:- അനശ്വര നടൻ സത്യന്റെ 111-ാം ജൻമദിനം” പ്രവാചകൻമാരെ പറയു …” എന്ന ഗാനസന്ധ്യയോടെ പ്രേം നസീർ സുഹൃത് സമിതി നവം: 11 ന് വൈകുന്നേരം 6 ന് തൈക്കാട് ഭാരത് ഭവൻ ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. ഗായകരായ തേക്കടി രാജൻ, അജയ് വെള്ളരിപ്പണ, ശങ്കർ , ചന്ദ്രശേഖർ, പാർവ്വതി, അമൃത,സന്ധ്യ കുണ്ടറ എന്നിവർ സത്യൻ ഗാനങ്ങൾ ആലപിക്കും. സൂര്യ കൃഷ്ണമൂർത്തി മുഖ്യ അതിഥിയാകുന്ന ചടങ്ങിൽ ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ ജൻമദിനാഘോഷം ഉൽഘാടനം ചെയ്യും. പ്രമോദ് പയ്യന്നൂർ, വഞ്ചിയൂർ പ്രവീൺ കുമാർ, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഡോ.ഷാനവാസ്, ഗോപൻ ശാസ്തമംഗലം, വിമൽ സ്റ്റീഫൻ എന്നിവർ പങ്കെടുക്കും. വൈകു: 5 ന് പ്രവാസി എഴുത്തുക്കാരി രചിച്ച മൊഴിയാത്ത മൊഴികൾ എന്ന കവിതാ സമാഹാരം കവി പ്രഭാവർമ്മ നടൻ എം.ആർ.ഗോപകുമാറിന് നൽകി പ്രകാശനം ചെയ്യും. എഴുത്തുകാരി നിഗാർ ബീഗം, കലാപ്രേമി ബഷീർ ബാബു, ഡോ: വാഴമുട്ടം ചന്ദ്രബാബു, ഡോ: വിജയലക്ഷ്മി, ഡോ: ഗീതാ ഷാനവാസ്, അനിൽകുമാർ , സൈനുലാബ്ദീൻ, എം.എച്ച്. സുലൈമാൻ എന്നിവർ പങ്കെടുക്കും.