സ്നേഹ സാന്ത്വനം വാർഷികത്തിൽ ഡോ.വാഴമുട്ടം ചന്ദ്രബാബുവിന് ഇന്ന് ആദരവ്

0

തിരുവനന്തപുരം : വിഴിഞ്ഞം സ്നേഹ സാന്ത്വനത്തിന്റെ അഞ്ചാം വാർഷികം നടക്കുന്ന ഇന്ന് വൈകിട്ട് 4 മണിക്ക് സിം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബുവിനെ ആദരിക്കും. ഇന്ത്യയിൽ കാർണ്ണാടക സംഗീതത്തിലെ ഏക മതമൈത്രി സംഗീതജ്ഞനാണ് ചന്ദ്രബാബു.
15 മണിക്കൂർ തുടർച്ചയായി പാടി ലോക ശ്രദ്ധ നേടിയിരുന്നു. 600ൽ പരം മതമൈത്രി സംഗീത സദസ്സ് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നടത്തിയിട്ടുണ്ട്. മൂന്ന് വർഷമായി തുടർച്ചയായി 30 ദിന റമദാൻ സംഗീത ഉപാസന നടത്തിവരുന്ന ചന്ദ്രബാബു ചലച്ചിത്ര സംഗീത സംവിധായകൻ കൂടിയാണ്.

റഹിം പനവൂർ
ഫോൺ : 9946584007

You might also like
Leave A Reply

Your email address will not be published.