മലയാളം ന്യൂസ് നെറ്റ് വർക്കിന്റെ കർമ്മ രത്ന പുരസ്കാരം സാമൂഹിക പ്രവർത്തകനായ അജു കെ മധുവിന്

0

കഴിഞ്ഞ മൂന്ന് വർഷമായി തലസ്ഥാനത്തെ തെരുവിന്റെ മക്കൾക്ക് അന്നമൂട്ടുകയാണ് അജു. ഭക്ഷണം മാത്രമല്ല രോഗങ്ങൾക്ക് മരുന്നും പരിചരണവും തീരെ അവശരായവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും ഒക്കെ അജു മുന്നിട്ടിറങ്ങും. കോവിഡ് വ്യാപനത്തിൽ പട്ടിണിയിലായവരെ സഹായിക്കാനാണ് അജു.സജീവമായി രംഗത്തിറങ്ങിയത് . അവശതയിൽ കഴിഞ്ഞ ഒട്ടേറെ പേരെ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും എത്തിക്കാൻ അജുവിന് കഴിഞ്ഞിട്ടുണ്ട്. തെരുവിൽ കഴിയുന്ന വരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ മേയർ നടപടി സ്വീകരിക്കാത്തതിനെതിരെ കോർപ്പറേഷന് മുന്നിൽ തോർത്ത് വിരിച്ചു കിടന്ന് അജു സമരം നടത്തിയിരുന്നു
മുൻപ് തമ്പാനൂരിൽ മാലിന്യം ഒഴുകി ദുർഗന്ധം ഉണ്ടായപ്പോൾ അജു നടുറോഡിൽ കിടന്ന് പ്രതിഷേധിചതും വാർത്തയായിരുന്നു. കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ ഇഞ്ചക്കൽ മുതൽ പരുത്തിക്കുഴി വരെ റോഡ് അടച്ചപ്പോൾ ജോലികൾ പൂർത്തിയാക്കി ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റയാൾ സമരം നടത്തി. പെട്രോൾ വില വർധന എതിരായി തോർത്തുടുത്ത് പെട്രോൾ പമ്പിൽ മുന്നിൽ ഒറ്റക്കാൽ സമരം നടത്തി ശ്രദ്ധ നേടിയിരുന്നു. ഇതിനോടകം വിവിധ മേഖലകളിൽ നിന്നും അമ്പതോളം അവാർഡുകൾ അജുവിനെ തേടിയെത്തി.

You might also like

Leave A Reply

Your email address will not be published.