അഭിനയജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ പ്രശസ്ത സിനിമ സീരിയൽ നടി ശ്രീമതി മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങ് മല്ലികാ വസന്തം @ 50 എന്ന പേരിൽ സംഘടിപ്പിച്ചു. ഭക്ഷ്യ പൊതു വിതരണവകുപ്പ് മന്ത്രി ശ്രീ ജി ആർ അനിലിന്റെ അദ്യക്ഷതയിൽ കൂടിയ ചടങ്ങ് വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജിവ് ഉൽഘാടനം ചെയ്യ്തു. തുദർന്ന് ശ്രീമതി മല്ലികാ സുകുമാരനെ വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജിവ് പൊന്നാട അണിയിച്ചു ആദരിച്ചു. മുൻ എം പി ശ്രീ പന്ന്യൻ രവീന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ശ്രീമതി മല്ലികാ സുകുമാരന്റെ മക്കളായ പ്രശ്സ്ത നടൻമാരായ ഇന്ദ്രജിത് സുകുമാരൻ. പൃഥിരാജ് സുകുമാരൻ, സംവിധായാകൻ ശ്രീ ഷാജി എൻ കരുൺ, സംവിധായാകൻ ശ്രീ ഷാജി കൈലാസ്, ശ്രീ ഡോ എം വി പിള്ള, കെ എസ് ആർ ടി സി എം ഡി ശ്രീ ബിജു പ്രഭാകർ, നടൻ മാരായ ശ്രീ മണിയ്ൻ പിള്ള രാജു, ശ്രീ ഇന്ദ്രൻസ്, സംഗീത സംവിധായാകൻ ശ്രീ എം ജയചന്ദ്രൻ, സ്വയംവര സിൽക്സ് എം ഡി ശ്രീ അഡ്വ ശങ്കരൻ കുട്ടി, ഭീമ ജൂവലറി ഉടമ ശ്രീ ഡോ ബി ഗോവിന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നിർമാതാവ് ശ്രീ ജി സുരേഷ് കുമാർ സ്വാഗതവും ശ്രീമതി മല്ലികാ സുകുമാരൻ മറുപടി പ്രസംഗവും ശ്രീ ജ്യോതി കുമാർ ചാമക്കാല നന്ദിയും പറഞ്ഞു.