തിരുവനന്തപുരം: യഥാര്‍ത്ഥ കഴിവുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ആര്‍ടിഡി (റിക്രൂട്ട്, ട്രെയിന്‍ ഡിപ്ലോയ്) മാതൃകയില്‍ നിയമനങ്ങള്‍ നടപ്പാക്കാന്‍ വ്യവസായ ലോകം തയ്യാറാകണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.ആര്‍ടിഡി മാതൃക മികച്ച ഫലങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണെന്നത് കൊണ്ട് തന്നെ വ്യവസായം മെച്ചപ്പെട്ട തൊഴില്‍ നിയമനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള മാതൃക സ്വീകരിക്കണം. ‘ബ്രിഡ്ജ് ദി ഗ്യാപ് 2.0: ഫോസ്റ്ററിംഗ് ഫ്യൂച്ചര്‍ സ്കില്‍സ് ഇന്‍ എഡ്യൂക്കേഷന്‍’ എന്ന സെമിനാറിലാണ് ഈ അഭിപ്രായമുയര്‍ന്നത്.കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി-ടെക്) ഐടി വ്യവസായത്തില്‍ വൈദഗ്ധ്യമുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്ന തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമായ മ്യുലേണും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ജി-ടെക്കിന്‍റെ വാര്‍ഷിക പരിപാടിയായ പെര്‍മ്യൂട്ടിന്‍റെ ഭാഗമായാണ് പരിപാടി നടന്നത്.
തങ്ങളുടെ വകുപ്പ് ഒരു വര്‍ഷത്തോളമായി ആര്‍ടിഡി മാതൃക പിന്തുടരുകയാണെന്നും മികച്ച വിജയം കൈവരിക്കാന്‍ ഇതിലുടെ സാധിച്ചെന്നും പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പ്രശാന്
You might also like