തിരു :ബേക്കറി ജംഗ്ഷൻ നിംസ് മൈക്രോ ഹോസ്പിറ്റൽ& വത്സല നഴ്സിംഗ് ഹോമും പ്രേം നസീർ സുഹൃത് സമിതിയും സംയുക്തമായി മാനവീയം വീഥിയിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം സി. ഈ. ഒ. ഫാത്തിമ മിസാജിന്റെ അദ്ധ്യക്ഷതയിൽ ലേഡി ഗവർണർ രേഷ്മ ആരിഫ് മുഹമ്മദ് ഖാൻ ഉത്ഘാടനം ചെയ്തു.
സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ചെയർപേഴ്സൻ അഡ്വ :ജയ ഡാളി, സി. ഡബ്ലിയു. സി. ചെയർപേഴ്സൻ അഡ്വ :ഷാനിബ ബീഗം,ഡോ :മഞ്ചു,പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ജി. എം സോനു. എസ്. എസ് എന്നിവർ പ്രസംഗിച്ചു. ദേശീയ അവാർഡ് ജേതാവ് ഫാത്തിമ അൻഷി,ത്രേസ്യ ലുയിസ്,എം. വിദ്യ എന്നിവരെ ആദരിച്ചു. നിംസ് വിദ്യാർത്ഥിനികളുടെ മോക്ഡ്രില്ലും നടന്നു.