തിരുവനന്തപുരം: മാരിടൈം മേഖലയിലെ പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി പള്ളിപ്പുറം ടെക്നോസിറ്റിയിലെ ടെക്നോപാര്‍ക്ക് ഫേസ്-4 ല്‍ പുതിയ ഓഫീസ് തുറന്നു.യൂറോപ്പിലും മറ്റിടങ്ങളിലുമുള്ള വലിയ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ആഗോളതലത്തില്‍ കമ്പനി വിപുലീകരിക്കാന്‍ ലക്ഷ്യമിടുന്നതായി ടെക്നോസിറ്റിയിലെ ഓഫീസ് ഉദ്ഘാടനം ചെയ്ത ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍സ് സിഇഒ അനുകുമാര്‍ പറഞ്ഞു.
പുതിയ വിപണി കണ്ടെത്തുന്നതിനും വളര്‍ച്ചയ്ക്കും സഹകരണത്തിനുമുള്ള അവസരം പ്രയോജനപ്പെടുത്തുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. മിഡില്‍ ഈസ്റ്റില്‍ ശക്തമായ അടിത്തറ സ്ഥാപിച്ചതിനൊപ്പം വിവിധ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്താനും ഇതിനകം സാധിച്ചു. മാരിടൈം സാങ്കേതിക വിദ്യയിലെ മികവിന് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതിന് പുറമെ പ്രാദേശിക പ്രതിഭകളെ ശാക്തീകരിക്കാനും തൊഴില്‍ അന്തരീക്ഷം പരിപോഷിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു- അദ്ദേഹം പറഞ്ഞു.കേരളത്തിന്‍റെ ഊര്‍ജ്ജസ്വലമായ ഐടി ഇക്കോസിസ്റ്റത്തില്‍ നിന്നുള്ള ടാലന്‍റ് പൂള്‍ പ്രയോജനപ്പെടുത്താന്‍ കമ്പനി തയ്യാറാണ്. പ്രാദേശികമായി പ്രതിഭകളെ കണ്ടെത്തി അവശ്യ വിഭവങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ സമൂഹത്തിന്‍റെ സമഗ്ര വികസനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇരുന്നൂറിലധികം തൊഴിലവസരം സൃഷ്ടിച്ച് ടീം വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതായും അനുകുമാര്‍ പറഞ്ഞു.ഡാറ്റ വിനിയോഗം പുനര്‍നിര്‍വചിക്കുക, മാരിടൈം മേഖലയിലെ പ്രൊഫഷണലുകളെ തീരുമാനങ്ങള്‍ എടുക്കാന്‍ ശാക്തീകരിക്കുക, സുരക്ഷാ പ്രോട്ടോക്കോളുകള്‍ മെച്ചപ്പെടുത്തുക, പ്രവര്‍ത്തന കാര്യക്ഷമത വിലയിരുത്തുക തുടങ്ങിയ സേവനങ്ങള്‍ ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍സിന്‍റെ പ്രത്യേകതകളാണ്. ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ഇആര്‍പി സൊല്യൂഷന്‍ ഉള്‍പ്പെടെയുള്ള നൂതന പരിഹാരങ്ങളും കമ്പനി നല്‍കുന്നുണ്ട്.യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍ മറൈന്‍ സൊല്യൂഷനുകള്‍ക്ക് പുറമെ വിവിധ മേഖലകളിലെ ബിസിനസുകള്‍ക്ക് ആവശ്യമായ സോഫ്റ്റ് വെയര്‍ പരിഹാരങ്ങളും നല്‍കുന്നു.