തിരുവനന്തപുരം :- രാഷ്ട്രീയത്തിൽ മാത്രമാണ് വിരമിക്കൽ പ്രായമില്ലാത്തതെന്നും മറ്റെല്ലാ രംഗത്തും വിരമിക്കൽ പ്രായമുണ്ടെന്നും മുൻ മന്ത്രി അഡ്വ.ആന്റണി രാജു.
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിരമിച്ച അംഗങ്ങളുടെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്ര നിർമ്മാണത്തിൽ അദ്ധ്യാപകരുടെ പങ്ക് വളരെ വലുതാണ്.
നല്ല കുട്ടികളെ വാർത്തെടുത്ത് സമൂഹത്തിന് ഗുണകരമായ രീതിയിൽ എത്തിക്കുന്നവരാണ് അദ്ധ്യാപകരെന്നും ആന്റണി രാജു പറഞ്ഞു.
എവിടെ ചെന്നാലും ഗുരുക്കന്മാർക്ക് പ്രത്യേക ബഹുമാനം ലഭിക്കാറുണ്ടെന്നും അതാണ് അവർക്ക് ലഭിക്കുന്ന ബഹുമതിയെന്നും ആന്റണി രാജു പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ നരേന്ദ്രബാബു അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ്,ജി.സുനിൽ കുമാർ,എം.ഐ അജികുമാർ തുടങ്ങിയവർ സംസാരിച്ചു
You might also like