10 ആം പ്രതിഷ്ടാ വാർഷികത്തോടനുബന്ധിച്ചു പൊതു ജന സേവനം എന്ന നിലക്ക് അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രമായ ബീച്ച് റോഡിൽ സ്ഥിതി ചെയ്യുന്നശാഖ മന്ദിരത്തിന്റെ മുന്നിൽ പൊതുജനങ്ങൾക്കായി ശുദ്ധികരിച്ച കുടിവെള്ള ടാപ്പിന്റെയും വിശ്രമിക്കാൻ ഉള്ള ഇരിപ്പിടബെഞ്ചിന്റെയും സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും ചാരിറ്റിയുടെ ഭാഗമായുള്ള ഭക്ഷ്യ ധാന്യ കിറ്റിന്റെയും വിതരണം നടന്നു. കോവളം ശാഖ പ്രസിഡന്റ് ബി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കുടിയ സമ്മേളനം ചലച്ചിത്ര നിർമ്മാതാവും സിനിമ സീരിയൽ നടനുമായ ദിനേശ് പണിക്കർ ഉൽഘാടനം ചെയ്യ്തു. ചാരിറ്റി ഭക്ഷ്യകിറ്റ് മരുന്ന് വിതരണം എന്നിവയുടെ ഉൽഘാടനം കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി എൻ സുരേഷ് നിർവഹിച്ചു. പഠനോപകരണ വിതരണം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി കാർത്തികേയൻ നിർവഹിച്ചു. വനിതാ കേന്ദ്രസമിതി ട്രഷറർ ഗീത മധു യുവകവിയും ഗാനരചയിതാവും ആയ ശിവാസ് വാഴാമുട്ടം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോവളം ശാഖ സെക്രട്ടറി എസ്. സതീഷ് കുമാർ സ്വാഗതവും കോവളം ശാഖ വൈസ് പ്രസിഡന്റ് പി. വിഷ്ണു രാജ് കൃതജ്ഞതയും പറഞ്ഞു.