സി ഐ ടി യു സ്ഥാപക ദിനാചാരണത്തോടനുബന്ധിച്ചു സി ഐ ടി യു കോവളം ഏരിയ കമ്മിറ്റി ഉണർവ്വ് 2024 സംഘടിപ്പിച്ചു
സി ഐ ടി യു സ്ഥാപക ദിനാചാരണത്തോടനുബന്ധിച്ചു സി ഐ ടി യു കോവളം ഏരിയ കമ്മിറ്റി ഉണർവ്വ് 2024 സംഘടിപ്പിച്ചു. ഉണർവ്വ് 2024ന്റെ ഉൽഘാടനം തൊഴിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി ശിവൻകുട്ടി നിർവഹിച്ചു. മന്ത്രി വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പഠനോപകരണ വിതരണം നടത്തി.സി പി എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ, പുഞ്ചക്കരി വാർഡ് കൗൺസിലർ ഡി ശിവൻകുട്ടി, ഡി ജയ്കുമാർ, പുല്ലുവിള സ്റ്റാൻലി, മുൻ വിഴിഞ്ഞം വാർഡ് കൗൺസിലർ എൻ എ റഷീദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.