തിരുവനന്തപുരം: പ്രകൃതിയെ തകിടം മറിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും സമൂഹം മാറിനിൽക്കണമെന്ന് ദേശീയ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന പരിസ്ഥിതി ദിനാചരണത്തോടുന്ധിച്ചുള്ള ക്യാമ്പിയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പന്ന്യൻ രവീന്ദ്രൻ പ്രസ്താവിക്കുകയുണ്ടായി. ആധുനിക യുഗത്തിൽ കാലാവസ്ഥയുടെ വ്യതിയാനത്തിനു പോലും സാഹചര്യം ഉണ്ടായത് പ്രകൃതിയോടുള്ള മനുഷ്യരുടെ നിലപാടുകൾ ആണെന്നും, ഇതിന് പരിഹാരമായി പ്രകൃതിയുടെ പുനർനിർമ്മാണത്തിനായി പരക്കെ വൃക്ഷത്തൈകൾ നട്ടുകൊണ്ട് പ്രകൃതിയെയും പരിസ്ഥിതിയും സംരക്ഷിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ദേശീയ മലയാള വേദിയുടെ ഉപദേശക സമിതി ചെയർമാൻ അഡ്വക്കേറ്റ് നൗഫലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിസ്ഥിതി ദിനാചരണ ക്യാമ്പയിനിൽ നേമം ഷാഹുൽ ഹമീദ്, രവീന്ദ്രൻ ചിറയിൻകീഴ്, അബിന, പനച്ചമൂട് ഷാജഹാൻ, നൂറുൽ ഹസൻ, ജയലക്ഷ്മി ടീച്ചർ കണ്ണൂർ, പനവിള രാജശേഖരൻ, ദിന കവി,അലീം കൈരളി, കുഞ്ഞു കൃഷ്ണൻ,ബിജു എന്നിവർ സംസാരിക്കുകയും, ആറ്റിങ്ങൽ സുരേഷ് സ്വാഗതവും അനിൽകുമാർ നന്ദിയും പ്രകാശിപ്പിച്ചു.