വിഴിഞ്ഞം :വിഴിഞ്ഞത്തു അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെയും ഹോസ്റ്റൽ ബ്ലോക്കിന്റെയും ഉൽഘാടനം നടന്നു. സഹകരണ തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ കുടിയ യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ് നീതി വകുപ്പ് മന്ത്രി ഡോ ആർ. ബിന്ദു ഉൽഘാടനം ചെയ്യ്തു. ചടങ്ങിൽ ധാരണാ പത്രവും ഓഫർ ലെറ്ററും കൈമാറി.. കോവളം എം എൽ എ അഡ്വ എം. വിൻസെന്റ്, വിഴിഞ്ഞം സീപോർട്ട് എം ഡി ദിവ്യ എസ് അയ്യർ, അദാനി പോർട്സ് സി ഇ ഓ പ്രദീപ് ജയരാമൻ, കൗൺസിലർമാരായ സി. ഓമന, പനിയടിമ,അദാനി സ്കിൽ ഡെവലപ്പ്മെന്റ് സി ഇ ഓ ജതിൻ ത്രിവേദി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് ഐ എ എസ് സ്വാഗതവും കമ്മ്യൂണിറ്റി സ്കിൽ പാർക്ക് അസാപ് കേരള ഹെഡ് സജിത് കുമാർ ഇ വി നന്ദിയും പറഞ്ഞു.