സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മില്‍മ മിലി മാര്‍ട്ടുമായി ടിആര്‍സിഎംപിയു സംസ്ഥാനത്തെ ആദ്യ മില്‍മ മിലി മാര്‍ട്ട് പഴവങ്ങാടിയില്‍

0
തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍റെ (ടിആര്‍സിഎംപിയു) വിപണന ശ്യംഖല വിപൂലീകരിക്കുന്നതിന്‍റെ ഭാഗമായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ‘മില്‍മ മിലി മാര്‍ട്ട് ‘ സംരംഭത്തിനു തുടക്കമായി.

സംസ്ഥാനത്തെ ആദ്യ മില്‍മ മിലി മാര്‍ട്ടിന്‍റെ ഉദ്ഘാടനം റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡിന്‍റെ പഴവങ്ങാടി ഔട്ട്ലെറ്റില്‍  മില്‍മ ചെയര്‍മാന്‍ കെ. എസ് മണി, മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ടിആര്‍സിഎംപിയു മാനേജിംഗ് ഡയറക്ടര്‍ ഡോ. മുരളി .പി സന്നിഹിതനായിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആരംഭിച്ച ‘റീപോസിഷനിംഗ് മില്‍മ 2023’ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച ഭാഗ്യ ചിഹ്നമായ ‘മിലി’ എന്ന മില്‍മ ഗേളിന്‍റെ പേരിലാണ് ‘മിലി മാര്‍ട്ട്’ അറിയപ്പെടുന്നത്.
മോഡേണ്‍ ട്രേഡില്‍ ഉള്‍പ്പെടുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് മില്‍മ ഉത്പന്നങ്ങള്‍ക്ക് മാത്രമായാണ് ‘മില്‍മ മിലി മാര്‍ട്ട് ‘ പ്രവര്‍ത്തിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് മില്‍മ ഉത്പന്നങ്ങള്‍ ഏറ്റവും സൗകര്യപ്രദമായി യഥേഷ്ടം ലഭ്യമാക്കാനാണ് റിലയന്‍സുമായി ചേര്‍ന്നുള്ള മില്‍മ മിലി മാര്‍ട്ടിലൂടെ ടിആര്‍സിഎംപിയു ലക്ഷ്യമിടുന്നത്. ഇവിടെ ആകര്‍ഷകമായ നിരക്കില്‍ മില്‍മ ഉത്പന്നങ്ങള്‍ ലഭ്യമാകും.

You might also like
Leave A Reply

Your email address will not be published.