നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ദേശീയ ചെയർമാൻ ശ്രീ. കെ. എൻ ആനന്ദകുമാർ കേരളത്തിൽ 44 നദികളുമായി ബന്ധപ്പെട്ട് കൊണ്ട് നടത്തുന്ന നദിയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെയും സിറ്റിസൺസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊല്ലങ്കോട്ടിൽ ഇരുചക്ര വാഹന റാലി നടത്തി. കെ. ബാബു എം.എൽ.എ ഇരു ചക്ര വാഹന റാലിയിൽ പങ്കാളിയായി. നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ പാലക്കാട് ജില്ലാ പ്രസിഡണ്ടും നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം പ്രസിഡണ്ടും ആയ എം. കെ ഗിരീഷ് കുമാർ റാലിക്ക് നേതൃത്വം നല്കി.
കൊല്ലങ്കോട്
ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച റാലി കൊല്ലങ്കോട് ടൗൺ വഴി പയ്യല്ലൂർ ജംഗ്ഷൻ വഴി വട്ടേക്കാട് സ്കൂളിന് സമീപത്ത് സമാപിച്ചു. കൊല്ലങ്കോട് ബസ് സ്റ്റാൻ്റിൽ കെ. ബാബു എം എൽ എ ഇരു ചക്ര വാഹന റാലിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വട്ടെക്കാട് വെച്ച് നടന്ന റാലിയുടെ സമാപനം നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി വിനിത . സി ഉദ്ഘാടനം ചെയ്തു.
എന്ന്,
എം.കെ. ഗിരീഷ് കുമാർ
നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം
9447533506