മലയാള സാഹിത്യത്തിനും, മലയാളഗാന ശാഖയ്ക്കും തന്റേതായ സംഭാവനകൾ നൽകിയ പൂവച്ചൽ ഖാദറിന്റെ സ്മരണാർത്ഥം

0

കലാ-സാംസ്കാരിക- ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന
സംഘടനയാണ് പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം. പൂവച്ചൽ ഖാദറിന്റെ മൂന്നാമത് ഓർമ്മ ദിനത്തോടനുബന്ധിച്ച്,പൂവച്ചൽ
ഖാദർ കൾച്ചറൽ ഫോറം 2024 ജൂൺ 21 വെള്ളിയാഴ്ച വൈകുന്നേരം 5.30ന് വൈലോപ്പിളളി സംസ്കൃതി ഭവനിൽ വച്ച് പൂവച്ചൽ ഖാദർ ഫിലിം – ടെലിവിഷൻ – മീഡിയ അവാർഡ് സംഘടിപ്പിച്ചിരിക്കുന്നു.
സംഘാടക സമിതിചെയർമാൻ അഡ്വ.ഐ .ബി സതീഷ് MLA യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ബഹു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ .വി .ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ബഹു .ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ, എം.എൽ.എമാരായ ശ്രീ.എം.വിൻസെൻ്റ്, അഡ്വ.ജി.സ്റ്റീഫൻ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ.കെ.പി. ജയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഡി.സുരേഷ് കുമാർ, മുൻ മന്ത്രി ശ്രീ. പന്തളം സുധാകരൻ,പ്രശസ്ത കവി ശ്രീ.മുരുകൻ കാട്ടാക്കട തുടങ്ങിയവർ പുരസ്ക്കാരങ്ങൾ സമർപ്പിക്കും
പ്രസ്തുത പരിപാടിയിലേക്ക് താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു.

വിശ്വസ്തതയോടെ
പൂവച്ചൽ സുധീർ
പ്രസിഡൻ്റ്
പൂവച്ചൽഖാദർ കൾച്ചറൽ ഫോറം

You might also like
Leave A Reply

Your email address will not be published.