തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി സംഭാവനകൾ നൽകിയ മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ 2013-14 അധ്യായന വർഷത്തിൽ തിരുവല്ലം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച എസ്സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് പ്രവർത്തന മികവിന്റെ പത്ത് വർഷങ്ങൾ പൂർത്തിയാക്കുകയാണ്.ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിലും പഠനമികവിന് പ്രൊഹത്സാഹനം നൽകുന്നതിലും എന് കോളേജ് എന്നും മുൻപന്തിയിലാണ്.സിവിൽ എഞ്ചിനീയറിംഗ് (CE), മെക്കാനിക്കൽ എഞ്ചിനീയറിംഗ് (ME), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (EEE) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ECE), എറോണോട്ടിക്കൽ എഞ്ചിനീയറിംഗ് (AE) എന്നീ അഞ്ച് അടിസ്ഥാന എഞ്ചിനീയറിംഗ് ശാഖകളോടെ ആരംഭിച്ച കോളേജ് ശ്രദ്ധേയമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. 360 വിദ്യാർത്ഥികളെ പ്രതിവർഷം പ്രവേശിപ്പിക്കാനുള്ള പ്രാരംഭ ശേഷിയോടുകൂടി പ്രവർത്തനം തുടങ്ങിയ കോളേജിൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (CSE) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (Al&ML) എന്നീ പുതിയ കോഴ്സുകൾ ഉൾപ്പെടുത്തി, ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയിലെ വളർച്ച മുൻകൂട്ടി കണ്ട് കോഴ്സുകൾ വിപുലീകരിക്കുന്നതിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന കാര്യത്തിലും മുൻപിലാണ് എന് കോളേജ് ഓഫ് എഞ്ചിനിയറിംഗിന്റെ പ്രവർത്തന മികവിന് ഒരു പൊൻതൂവലായി മെകാട്രോണിക്സ് എന്ന കോഴ്സ് ഈ അക്കാദമിക വർഷം ആരംഭിക്കുകയാണ്. ഈ കോഴ്സ് ആരംഭിക്കുന്നതിന് ആൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷന്റെ (AICTE) അംഗീകാരം കോളേജിന് ഇതിനോടകം ലഭിച്ച് കഴിഞ്ഞു.
മെകാട്രോണിക്സ് കോഴ്സിന് അംഗീകാരം ലഭിച്ചതിലൂടെ കോളേജിന്റെ അക്കാദമിക് സ്പെക്ട്രം കൂടുതൽ വിപുലീകരിക്കാൻ സാധിച്ചു. ഇതിലൂടെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുകയും ആകെ സീറ്റുകളുടെ എണ്ണം 450 ആയി വർദ്ധിപ്പിക്കുകയും ചെയ്തു.എയ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് വാഗ്ദാനം ചെയ്യുന്ന ഗുണനിലവാരമുളള വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC) A ഗ്രേഡ് (സ്കോർ 3, 13) നാക്ക് അക്രിഡിറ്റേഷൻ കോളേജിന് നൽകിക്കഴിഞ്ഞു. നാഷണൽ ബോർഡ് ഓഫ് അക്കാദമിക രംഗത്ത് ലഭിക്കാൻ ഏറെ പ്രയാസം നിറഞ്ഞ അക്ക്രഡിറ്റേഷന്റെ (NBA) അംഗീകാരങ്ങൾ എറോണോട്ടിക്കൽ എഞ്ചിനീയറിംഗിനും (AE) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിനും (ECE) ലഭിക്കുകയും ചെയ്തു. ഈ അംഗീകാരങ്ങൾ കോളേജിന്റെ അക്കാദമിക നിലവാരത്തിന്റെ ഗുണമേന്മ വിളിച്ചോതുന്നതാണ്.വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി നേടിയെടുക്കാൻ കഴിയും എന്ന ആപ്തവാക്യം മുഖമുദ്രയാക്കി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മനാറുൽ ഹുദാ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമൂഹത്തിൽ മികച്ച വിദ്യാഭ്യാസം നൽകുന്നതിനും, രാജ്യത്തിന്റെ സാങ്കേതിക, സാമൂഹിക പുരോഗതിയിലേക്ക് സംഭാവന ചെയ്യുന്നതിനും എപ്പോഴും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും സമൂഹത്തിന് ഉറപ്പ് നൽകുകയാണ്.
എയ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവല്ലം, തിരുവനന്തപുരം G006: +91-8714433810/04717117777 Email: info@acetvm.com