അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായവര്‍ വേറെയുമുണ്ട്; തന്റെ മകൻ മടങ്ങി വരുന്നത് കാത്ത് നൊമ്ബരം പേറി ഒരമ്മ
ഒരാഴ്ചയായി കാണാതായ തമിഴ്നാട്, നാമക്കല്‍ സ്വദേശിയായ ശരവണനെ കാത്ത് കഴിയുകയാണ് ഒരമ്മ. തമിഴ്നാട് നിന്നെത്തിയ മോഹന കണ്ണീരോടെ യാചിക്കുന്നത് തന്റെ മകനും ഡ്രൈവറുമായ ശരവണനെ കണ്ടെത്താനാണ്. അർജുനെ കണ്ടെത്തുന്നതിനൊപ്പം തന്റെ മകനെയും കണ്ടെത്തുമെന്നാണ് ഈ അമ്മയുടെ പ്രതീക്ഷ.“എനിക്ക് ആകെ ഒരു മകനാണുള്ളത്, അവനാണ് എന്റെ ജീവൻ. എന്റെ കുടുംബം കഴിയുന്നത് തന്നെ അവൻ ഉള്ളതിനാലാണ്…” ശ്രാവണന്റെ ‘അമ്മ പറയുന്നു. ദര്വാഡിലേക്ക് ലോറിയുമായി പോയതായിരുന്നു ശരവണൻ. ദുരന്തമുണ്ടാകുന്നതിന് തൊട്ടുമുമ്ബാണ് ശരവണൻ ഷിരൂരിലെത്തിയത്. വാഹനം പാർക്ക് ചെയ്ത് ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. “ശരവണനെ കാണാതായതിനു പിന്നാലെ തന്നെ അങ്കോള സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു. എന്നാല്‍ അതിലൊന്നും ഗൗരവമായി നടപടിയുണ്ടായി കണ്ടില്ല…” ലോറി ഉടമ പറഞ്ഞു.ശരവണന്റെ അമ്മയും, ബന്ധുക്കളും, ലോറി ഉടമയുമെല്ലാം ദിവസങ്ങളായി തന്നെ ഷിരൂരില്‍ കഴിയുകയാണ്. അർജുനൊപ്പം ശരവണനെയും കണ്ടെത്തുമെന്ന പ്രതീക്ഷയോടെ…