കേരളത്തില്‍ ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ തുടങ്ങും: മന്ത്രി പി രാജീവ്
തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള 25 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങാനുള്ള അനുമതി നല്‍കുമെന്ന് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തിലെ 80 ഓളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പദ്ധതിയുടെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വ്യവസായ ആവശ്യത്തിനുള്ള ഭൂമി ലഭ്യതയുടെ കുറവ് മറികടക്കുന്നതിനും വിദ്യാര്‍ത്ഥികളില്‍ സംരഭകത്വ താല്‍പ്പര്യം വളര്‍ത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്കിയ നൂതന ആശയമായ കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

Related Posts