വിഴിഞ്ഞം വടക്കേ ഭാഗം സെൻട്രൽ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ -തൊഴിൽ സെമിനാർ സംഘടിപ്പിച്ചു

0

വിഴിഞ്ഞം വടക്കേ ഭാഗം സെൻട്രൽ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ -തൊഴിൽ സെമിനാർ സംഘടിപ്പിച്ചു.വിഴിഞ്ഞം ജമാഅത് കരിയർ ഗൈഡൻസ് ചെയർമാൻ എം. അഷറഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുൻ ന്യൂനപക്ഷ കമ്മീഷൻ ഡയറക്ടർ ഡോ പി നസീർ ഉൽഘാടനം ചെയ്യ്തു. മുൻ അസിസ്റ്റന്റ് ഡയറക്ടർ ഹെൽത്ത്‌ സർവീസ് ഡോ അബ്ദുൽ ബാരി മുഖ്യ പ്രഭാഷണം നടത്തി. അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ഹെഡ് അനുരാഗ് കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു.

വടക്കേ ഭാഗം സെൻട്രൽ മുസ്ലിം ജമാഅത് ചീഫ് ഇമാം ചടയമംഗലം ഷഹീറുദ്ധീൻ മന്നാനി, മുൻ അസിസ്റ്റന്റ് രജിസ്ട്രാർ കേരള യൂണിവേഴ്സിറ്റി ഡോ എച് . എ. റഹ്മാൻ, വിഴിഞ്ഞം വടക്കേഭാഗം മുസ്ലിം ജമാഅത് സെക്രട്ടറി മുഹമ്മദ് അബ്ദുൽ റഷീദ് വിഴിഞ്ഞം വടക്കേ ഭാഗം സെൻട്രൽ മുസ്ലിം ജമാഅത് അസിസ്റ്റന്റ് ഇമാം അബ്ഷർ മൗലവി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വൈസ് ചെയർമാൻ വിഴിഞ്ഞം ജമാഅത് കരീയർ ഗൈഡൻസ് നൗഷാദ്. എൻ സ്വാഗതവും മുൻ ഡെപ്യൂട്ടി തഹസിൽദാർ കൺവീനർ ജമാഅത് കരിയർ ഗൈഡൻസ് സക്കീർ ഹുസൈൻ കൃതജ്ഞതയും പറഞ്ഞു.

You might also like
Leave A Reply

Your email address will not be published.